HOME
DETAILS

കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം നിലച്ചു ജീവനക്കാര്‍ പണിമുടക്കി; 20 സര്‍വിസുകള്‍ മുടങ്ങി

  
backup
October 05 2016 | 19:10 PM

%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%ae%e0%b5%8d-4


കാസര്‍കോട്: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ചു കെ.എസ്.ആര്‍.ടി.സി കാസര്‍കോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലെ ജീവനക്കാര്‍ സമരത്തില്‍. ഇന്നലെ രാവിലെ മുതലാണു കാസര്‍കോട് ഡിപ്പോയിലെ ജീവനക്കാര്‍ പണിമുടക്കിയത്. ഇതോടെ മംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന റൂട്ടുകളിലേക്കുള്ള സര്‍വിസുകള്‍ താളം തെറ്റി. കാസര്‍കോട് ഡിപ്പോയില്‍ നിന്നു മാത്രം പകുതിയോളം സര്‍വിസുകള്‍ നിലച്ചു. ഈ മാസം അഞ്ചാം തിയതി പിന്നിട്ടിട്ടും ശമ്പളം ലഭിച്ചില്ലെന്നാണു ജീവനക്കാരുടെ പരാതി. കാസര്‍കോട് ഡിപ്പോയില്‍ ജീവനക്കാര്‍ പ്രതീകാത്മകമായി കഞ്ഞിവെപ്പു സമരവും നടത്തി.
സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ് തുടങ്ങിയ സംഘടനകളില്‍പ്പെട്ട ജീവനക്കാരാണ് പണിമുടക്കിലേര്‍പ്പെട്ടിരിക്കുന്നത്. എത്രയും വേഗം ശമ്പളം നല്‍കിയില്ലെങ്കില്‍ അനിശ്ചിതകാല സമരപരിപാടികളിലേര്‍പ്പെടുമെന്ന് ട്രേഡ് യൂനിയനുകള്‍ ഡിപ്പോ അധികൃതര്‍ക്കു മുന്നറിയിപ്പ് നല്‍കി. കാസര്‍കോട് ഡിപ്പോയില്‍ സര്‍വിസുകള്‍ താളം തെറ്റിയതോടെ കെ.എസ്.ആര്‍.ടി.സി മാത്രം ഓടുന്ന റൂട്ടുകളിലെ യാത്രക്കാര്‍ ദുരിതത്തിലായി.
കാഞ്ഞങ്ങാട് ഡിപ്പോയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിനു പിന്നാലെ അന്‍പതോളം ജീവനക്കാര്‍ നിരാഹാര സമരവും തുടങ്ങിയിരുന്നു. ഇത് ഇന്നലെയും തുടര്‍ന്നു. അതേ സമയം ഇന്നലെ രാവിലെ മുതല്‍ ഇവിടെ ജീവനക്കാര്‍ പണിമുടക്കു സമരവും ആരംഭിച്ചു. ഇതോടെ ഡിപ്പോയില്‍ നിന്നുള്ള സര്‍വിസുകളെ ബാധിക്കുകയും ചെയ്തു. ശമ്പളം കിട്ടാതെ സമരത്തില്‍ നിന്നു പിന്മാറിലെന്ന ഉറച്ച തീരുമാനമാണ് ഒരു കൂട്ടം ജീവനക്കാര്‍ എടുത്തിട്ടുള്ളത്.
പണിമുടക്കിനെ തുടര്‍ന്ന് ബസുകളുടെ സര്‍വിസുകള്‍ അലങ്കോലപ്പെട്ടു. സി.ഐ.ടി.യു സംഘടനയില്‍പ്പെട്ട തൊഴിലാളികളും ഇന്നലെ കാഞ്ഞങ്ങാട് ഡിപ്പോയില്‍ സമരത്തിനിറങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  41 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  2 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  3 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  3 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  4 hours ago