വെളിച്ചണ്ണ പ്ലാന്റ് ഉദ്ഘാടനം എട്ടിന്
കോഴിക്കോട്: വടകര കോക്കനട്ട് ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ വെളിച്ചണ്ണ പ്ലാന്റിന്റെ ഉദ്ഘാടനം എട്ടിന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
പ്രതിദിനം 40,000 തേങ്ങ സംസ്‌കരിച്ച് വെളിച്ചണ്ണയാക്കാന്‍ കഴിയുന്നതാണ് പ്ലാന്റ്. 11 ഫെഡറേഷനിലെ 143 സൊസൈറ്റികളിലെ അംഗങ്ങളായ കര്‍ഷകര്‍ ഷെയര്‍ നല്‍കിയാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിക്കും. കെ.പി വിപിന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
സി.കെ നാണു എം.എല്‍.എ ആദ്യ വില്‍പ്പന നടത്തും. ഏറ്റവും കൂടുതല്‍ ഷെയര്‍ സമാഹരിച്ചവരെ ആദരിക്കല്‍ ചടങ്ങ് കെ.ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. ബലറാം സംസാരിക്കും. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ പ്രൊഫ. ഇ. ശശീന്ദ്രന്‍ സ്വാഗതം പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."