HOME
DETAILS
MAL
അറിയാതെ പോയത്
backup
May 09 2016 | 06:05 AM
കവിത/ റംല സി. റഫീഖ്
ഈന്തിന്റെ മണമായിരുന്നു
നത്തിന്റെ മൂളലിന്
'എവിടെയോ കള്ളനെ കണ്ടിട്ട്'
എന്ന് അമ്മ!
പേടിയോടെ പുതപ്പിനുള്ളില്‍
ഉള്‍വലിയുമ്പോഴും
വീണ്ടും മൂളലിനായി കാത് തുറന്നിടും.
ഓര്‍മയുടെ ഓളങ്ങളില്‍
മകരക്കുളിരിന്റെ കിടുങ്ങല്
ഡ്രാക്കുളയുടെ കഥകള്‍ വായിച്ച്
ജനല്‍ പാളികള്‍ തുറന്ന്
ഇരുട്ടിലേക്ക് നോക്കിയത്-വീണ്ടും പേടിക്കാനായിരുന്നു.
ഇലയനക്കങ്ങളില്‍
നീണ്ടു നിവരുന്ന നഖങ്ങള്‍ കണ്ടതും
അയാള്‍ സ്നേഹത്തോടെ പുറം കഴുത്തില്‍
ഉമ്മ വച്ചപ്പോഴും
കരുതി
സുഖമുള്ള കുളിരാണെന്ന്!
ദംഷ്ട്രങ്ങള്‍ ആഴ്ത്തി
അവസാന തുള്ളി നിണവും വറ്റിത്തീര്ന്നിട്ടും
ജീവന്റെ പിടച്ചില്‍ നിലച്ചത്
അറിയാതെ പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."