വളമംഗലത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
തുറവൂര്‍: പൊട്ടിയ കുടിവെള്ള പൈപ്പുകള്‍ നന്നാക്കാന്‍ നടപടിയില്ല. ശുദ്ധജലം പാഴാകുന്നു. വളമംഗലം കൊല്ലന്‍ കവലയ്ക്ക് തെക്കു ഭാഗത്തും പുരന്ദരേശ്വരം റോഡിലുമാണ് വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍ പൊട്ടി ശുദ്ധജലം പാഴാകുന്നത്.
ആഴ്ചകളായി പ്രദേശത്ത് കുടിവെള്ളം പാഴാകുന്ന വിവരം അധികൃതരെ അറിയിച്ചിട്ടും പൈപ്പ് നന്നാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കുടിവെള്ളത്തിനും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കും വാട്ടര്‍ അതോറിറ്റി പൈപ്പുകളെ ആശ്രയിക്കുന്ന നൂറു കണക്കിന് കുടുംബങ്ങളാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.തൈക്കാട്ടുശ്ശേരി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് പൈപ്പ് പൊട്ടുന്നത് നിത്യ സംഭവമായിരിക്കുകയാണ്.
സമീപ പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടുന്നത് പന്ത്രണ്ടാം തവണയാണ്. ഓണക്കാലത്ത് പൈപ്പ് പൊട്ടിയതുമൂലം ഇവിടെ ഒരാഴ്ചയോളം ശുദ്ധജല വിതരണം മുടങ്ങിയിരുന്നു.
അടിയന്തരമായി പൈപ്പിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ജലവിതരണം പുനരാരംഭിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."