കെ.എസ്.ആര്.ടി.സിയിലെ നിരാഹാരസമരം; സര്‍വിസുകള്‍ മുടങ്ങി
താമരശ്ശേരി: കെ.എസ്.ആര്.ടി.സിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ. ജോര്‍ജ് താമരശ്ശേരി ഡിപ്പോയില്‍ മൂന്നുദിവസമായി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം ഇന്നലെയും തുടര്‍ന്നു. നൂറോളം ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
65 ബസുകള്‍ സര്‍വിസ് നടത്തിയിരുന്ന ഡിപ്പോയില്‍ ഇന്നലെ 25 ബസുകള്‍ മാത്രമാണ് സര്‍വിസ് നടത്തിയത്.
നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ജീവനക്കാര്‍ താമരശ്ശേരി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. വി.ഡി. പ്രേമരാജന്‍, സി.പി. അബ്ദുല്‍ ലത്തീഫ്, വി. ഷനോദ്, പി.സി. ഷെഫീക്ക് നേതൃത്വം നല്കി.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡിപ്പോയുടെ സര്വിസുള്പ്പെടുന്ന പ്രദേശങ്ങളിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ താമരശ്ശേരി ഡിപ്പോയില്‍ ധര്‍ണ നടത്തി. സി. മോയിന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ശമ്പളം കൊടുക്കുന്നില്ലെങ്കില്‍ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ചെയര്മാന് എ. അരവിന്ദന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, ഓമശേരി പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്, ജില്ലാപഞ്ചായത്ത് മെമ്പര്‍മാരായ എം.എ. ഗഫൂര്‍, വി.ഡി. ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബീന ജോര്‍ജ്, എ.പി. ഉസൈന്‍, രാധാമണി, താമരശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. മാമു, വിവിധ പഞ്ചായത്തുകളിലെ മെമ്പര്‍മാരായ ഷാഹിം ഹാജി, നവാസ് ഈര്‍പ്പോണ, മഞ്ജിത, ഐ.എന്‍.ടി.യു.സി നേതാക്കന്മാരായ ടി.ആര്. ഓമനക്കുട്ടന്, പ്രേംജി ജെയിംസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."