വെട്ടത്തൂര്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി ഡി.പി.സി അംഗീകരിച്ചു
വെട്ടത്തൂര്‍: പഞ്ചായത്തിന്റെ നടപ്പുവര്‍ഷത്തെ പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായതോടെ വെട്ടത്തൂരിലെ വാര്‍ഷിക പദ്ധതിക്ക് ഡി.പി.സി അംഗീകാരം. 4.2കോടി അടങ്കല്‍ വരുന്ന 143 പ്രൊജക്ടുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
നേരത്തെ കഴിഞ്ഞ 28ന് ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം പദ്ധതിക്ക് അംഗീകാരം നല്‍കിയിരുന്നു.
എന്നാല്‍, പദ്ധതി നിര്‍വഹണത്തില്‍ ഭരണസമിതി ക്രമക്കേട് കാണിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ പരാതിയെ തുടര്‍ന്ന് വിശദമായ പരിശോധനക്ക് ശേഷമേ പദ്ധതി അംഗീകരിക്കാനാകൂ എന്നായിരുന്നു ജില്ലാ പഞ്ചായത്തിന്റെ നിര്‍ദ്ദേശം.
ഇതനുസരിച്ച് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയകടറുടെ നേത്യത്വത്തില്‍ നടന്ന മുഴുവന്‍ പരിശോധനകള്‍ക്കും ശേഷം ഇന്നലെ പദ്ധതിക്ക് അംഗീകാരം നല്‍കുകയായിരുന്നു.
പ്രതിപക്ഷത്തിനേറ്റ
തിരിച്ചടി: യു.ഡി.എഫ്
വെട്ടത്തൂര്‍: പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ഡി.പി.സി. അംഗീകാരം ലഭിച്ചത് പ്രതിപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് യു.ഡി.എഫ് നേതാക്കള്‍. ഭരണസമിതി സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ.കുഞ്ഞഹമ്മദാജി, കണ്‍വീനര്‍ സി.എം.മുസ്തഫ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."