രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കും
കണ്ണൂര്‍: തെരുവുനായ വന്ധ്യംകരണം ജില്ലയില്‍ നടപ്പാക്കുന്ന ആനിമല്‍ റൈറ്റ്‌സ് ഫണ്ടിന്റെ ജീവനക്കാര്‍ പുലര്‍ച്ചെയെത്തിയാണ് തെരുവുനായകളെ വലയിട്ട് പിടിക്കുക. പ്രത്യേക വാഹനത്തില്‍ പാപ്പിനിശ്ശേരിയിലെ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ ഇരുമ്പ് കൂടുകളില്‍ പാര്‍പ്പിക്കും. അനസ്തീഷ്യ മരുന്ന് നല്‍കിയ ശേഷമാണ് ഇവയെ പ്രത്യേക മുറിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുക. ആണിന് 20 മിനുട്ടും ഗര്‍ഭാശയം ഉള്‍പ്പെടെ എടുത്തുമാറ്റേണ്ടതിനാല്‍ പെണ്ണിന് 45 മിനുട്ടുമാണ് ശരാശരി സമയമെടുക്കുക. ശേഷം പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കുത്തിവയ്ക്കും. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോ എടുത്തുസൂക്ഷിക്കും. രണ്ടോ മൂന്നോ ദിവസം പ്രത്യേക കൂട്ടില്‍ ഒന്നിച്ച് താമസിപ്പിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം വലതു ചെവിയില്‍ വി ആകൃതിയില്‍ അടയാളമിട്ട് ഇവയെ തിരികെ പിടികൂടിയ സ്ഥലത്ത് തന്നെ കൊണ്ടുപോയി തുറന്നുവിടും. ഗുരുതരമായ രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കി സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."