ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തേണ്ടതില്ല: മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജയലളിതയുടെ ആരോഗ്യനില വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസാമി നല്‍കിയ പൊതുതാല്‍പര്യ ഹരജി കോടതി തള്ളി.
നേരത്തെ കേസ് പരിഗണിച്ച കോടതി ജയലളിതയുടെ ആരോഗ്യറിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഡോക്ടര്‍മാരോ നേരിട്ട് സമര്‍പ്പിയ്ക്കണമെന്നാണ് കോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് ജയലളിതയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരം ഹൈക്കോടതിയെ ഇന്ന് അറിയിച്ചു.
എന്നാല്‍ വ്യക്തിയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്ന് കോടതിക്ക് പറയാനാവില്ല. അവരുടെ സ്വകാര്യത മാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. ജയലളിതയുടെ ആരോഗ്യ സ്ഥിതി മറച്ചു വെക്കുന്നില്ലെന്നും മെഡിക്കല്‍ ബുള്ളറ്റിനുകള്‍ പുറത്തിറക്കുന്നുണ്ടെന്നും സര്‍ക്കാറും കോടതിയില്‍ വാദിച്ചു. ചീഫ് ജസ്റ്റിസ് എസ് കെ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."