വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ
ഡൽഹി:വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ 25 കാരൻ ഡൽഹി പൊലിസ് അറസ്റ്റ് ചെയ്തു. പിടിയിൽ.വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അധികാരികൾക്ക് കൈമാറൻ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശം നൽകി കേന്ദ്രം. . ഇല്ലെങ്കിൽ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് കേന്ദ്ര നിർദ്ദേശം.
തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ തടയാൻ സാമൂഹികമാധ്യമ കമ്പനികൾക്കായി കർശന നിർദ്ദേശമാണ് കേന്ദ്ര ഐടി മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്. മെറ്റയും, എക്സും അടക്കം അന്വേഷണത്തിന് സഹായിക്കണമെന്ന് കേന്ദ്രം അറിയിച്ചു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾ ബാധ്യസ്ഥരാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണം. 72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് നൽകണം. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഇതിനിടെ ഡൽഹി വിമാനത്താവളത്തിൽ ഇന്നലെ ലഭിച്ച വ്യാജ സന്ദേശവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു. ഉത്തംനഗർ സ്വദേശി ശുഭമാണ്പിടിയിലായത്. നിലവിൽ നടക്കുന്ന ഭീഷണികളുടെ വാർത്ത കേട്ട് ശ്രദ്ധനേടാൻ നടത്തിയ നീക്കം എന്നാണ് ഇയാൾ മൊഴി നൽകിയത്. സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണ്.
A 25-year-old man has been arrested in Delhi for making a fake bomb threat against planes. The threat, which caused significant disruption, was determined to be a hoax, and the authorities have taken swift action against the individual responsible.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."