
ചക്ക ഊണിന് പ്രിയമേറി ; ചക്ക മഹോത്സവത്തിന് ആവേശ തുടക്കം
ആലപ്പുഴ: ചക്ക സാമ്പാര്‍, ചക്കപരിപ്പ് കറി, ചക്കപുളിശേരി കൂടാതെ 12 തരം തൊടുകറികള്‍, കൂടാതെ രണ്ട് തരം ചക്കപായസം എല്ലാം കൂട്ടി വിസ്തരിച്ചൊരു ഊണ്. മലയാളികളുടെ പരമ്പരാഗത ഭക്ഷണ സമ്പ്രദായത്തിലേക്ക് തിരികെ കൊണ്ടു പോകുന്ന ചക്ക ഊണ് തേടി ജില്ലക്ക് പുറത്ത് നിന്ന് പോലും ഐശ്വര്യ ആഡിറ്റോറിയത്തിലെ ചക്ക മഹോത്സവത്തിലേക്ക് ആളുകളെത്തുന്നു.ഇന്നലെ ആരംഭിച്ച ചക്ക മഹോത്സവത്തില്‍ തിരുവനന്തപുരം പാറശ്ശാല ഇടിച്ചക്കപ്ലാം മൂട്ടില്‍ കെ എം റഫീഖാണ് ചക്ക ഊണിന്റെ സൂത്രധാരന്‍.
ചക്ക ഉപയോഗിച്ച് മാത്രം 200 ഓളം കറികള്‍ പാചകം ചെയ്യുന്ന റഫീഖ് ഓരോ ദിവസവും 12 വ്യത്യസ്തയിനം കറികളാണ് ചക്ക മഹോത്സവത്തിനെത്തുന്നവര്‍ക്കായി തീന്‍മേശയില്‍ വിളമ്പുന്നത്.കഴിഞ്ഞ ആറ് വര്‍ഷമായി ചക്ക ഉപയോഗിച്ചുള്ള വ്യത്യസ്ത കറികള്‍ പാചകം ചെയ്തുവരുന്ന റഫീഖ് ഇത് രണ്ടാം തവണയാണ് ചക്കമഹോത്സവത്തില്‍ ചക്ക ഊണ് വിളമ്പുന്നത്.ചക്കക്കിച്ചടി, ചക്കപ്പച്ചടി, ചക്ക എരിശ്ശേരി, ചക്ക പെരട്ട്, ചക്ക തോരന്‍, ചക്ക അവിയല്‍, ചക്കമെഴുക്ക്, ചക്കഫ്രൈ തുടങ്ങി പന്ത്രണ്ടോളം കൂട്ട് കറികളാണ് ഇന്നലെ ചക്കഊണിനൊപ്പം വിളമ്പിയത്.ചക്ക സാമ്പാര്‍, ചക്ക പുളിശേരി, ചക്ക പരിപ്പ് എന്നിവയും ഇതോടൊപ്പമുണ്ടായിരുന്നു.ഇതിനും പുറമെ രണ്ട് ഇനം ചക്കപ്പായസവും ഊണിനൊപ്പം വിളമ്പി.125 രൂപയാണ് ചക്ക ഊണിന് ഈടാക്കുന്നത്.ചക്ക മഹോത്സവത്തില്‍ ചക്ക കൊണ്ടുള്ള വ്യത്യസ്ത വിഭവങ്ങള്‍ വില്പനക്കുണ്ട്.ചക്കപുട്ടുപൊടി, ചക്കവെരട്ടി, ചക്കജാം, ചക്ക അച്ചാര്‍, ചക്ക അവലോസ്, ചക്ക ഹല്‍വ, ചക്കസര്‍ബത്ത്, ചക്ക മിഠായി, ചക്ക കേക്ക്, ചക്ക കുക്കീസ്, ചക്കഉപ്പുമാവ് പൊടി, ചക്ക ബിരിയാണി, ചക്ക ജാപ്പി തുടങ്ങി ചക്ക കൊണ്ടുള്ള വിഭവ വൈവിധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ചക്കമഹോത്സവം.ചക്ക ഉല്പന്നങ്ങള്‍ക്ക് പുറമെ ഒട്ടേറെ ഉല്പ്പന്നങ്ങളും പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്.
40ഓളം സ്റ്റാളുകളാണ് പ്രദലര്‍ശന നഗരിയിലുള്ളത്.മൂന്ന് വര്‍ഷം കൊണ്ട് കായ്ക്കുന്ന കുള്ളന്‍പ്ലാവുകളടക്കം വിവിധയിനം പ്ലാവിന്‍തൈകളും ചക്കയും വില്പനക്കെത്തിച്ചിട്ടുണ്ട്.പശയില്ലാത്ത ചക്ക, കുരുവില്ലാത്ത ചക്ക തുടങ്ങിയവക്ക് ആവശ്യക്കാരേറെയാണ്.
ദിനംപ്രതി ഇരുപതിനായിരത്തോളം പേര്‍ പ്രദര്‍ശനം കാണാനെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കണ്‍സോര്‍ഷ്യം വൈസ് പ്രസിഡന്റ് ടി കെ ജയകുമാര്‍, മേള ജനറല്‍ കണ്‍വീനര്‍ നാസര്‍ എന്നിവര്‍ പറഞ്ഞു.മേള 10ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാനത്ത് വ്യാപകമായി നടത്തിയ പരിശോധനയിൽ 94 പേർ പിടിയിൽ
Kerala
• 7 days ago
ബാബാ രാംദേവിന്റെ 'സർബത്ത് ജിഹാദ്' പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; പതഞ്ജലിയും രാംദേവും വീഡിയോ നീക്കം ചെയ്യും
National
• 7 days ago
കൊല്ലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ വീട്ടിൽ ജിഎസ്ടി റെയ്ഡ്
Kerala
• 7 days ago
ജമ്മു കാശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്
National
• 7 days ago
ഞങ്ങൾ ഒത്തുകളിച്ചിട്ടില്ല, ഇതെല്ലം ക്രിക്കറ്റിന്റെ സത്യസന്ധത നഷ്ടമാക്കുന്നതാണ്: പ്രസ്താവനയുമായി രാജസ്ഥാൻ റോയൽസ്
Cricket
• 7 days ago
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം: രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി
Kerala
• 7 days ago
ഹജ്ജ് 2025: സന്ദർശക പ്രവാഹം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സഊദി അറേബ്യ; വിസ കാലാവധി കഴിഞ്ഞവർക്ക് 50,000 റിയാൽ പിഴ, 6 മാസം തടവ്, നാടുകടത്തൽ തുടങ്ങി കടുത്ത ശിക്ഷകൾ
Saudi-arabia
• 7 days ago
സിബിഐ സംഘമെത്തി, വീടിന് സമീപമുള്ള കിണർ വറ്റിച്ച് പരിശോധന നടത്തും | തിരുവാതുക്കലിൽ ഇരട്ടക്കൊലപാതകം
crime
• 7 days ago
പ്രതി സ്ക്രൂഡ്രൈവർ ഉപയോഗിച്ച് ജനൽ തുറന്ന് വീട്ടിനുള്ളിൽ കയറി; പ്രൊഫഷണൽ കൊലയാളിയല്ലന്ന് പോലീസ്
Kerala
• 7 days ago
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല
Kerala
• 7 days ago
സഊദിയിൽ ഈ മേഖലയിലാണോ ജോലി? ഒന്നും ആലോചിക്കേണ്ട വേറെ തൊഴിലന്വേഷിച്ചോളൂ; കൂടുതലറിയാം
Saudi-arabia
• 7 days ago
'പാര്‍ലമെന്റാണ് എല്ലാത്തിനും മുകളില്‍' സുപ്രിം കോടതിക്കെതിരെ വീണ്ടും ഉപരാഷ്ട്രപതി
National
• 7 days ago
'മനഃസാക്ഷിയെ ഞെട്ടിക്കുന്നത്, സാധൂകരണമില്ലാത്തത്' ബാബ രാംദേവിന്റെ 'സര്‍ബത്ത് ജിഹാദ്' പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി ഹൈക്കോടതി
National
• 7 days ago
മിക്കവാറും എല്ലാ വീട്ടിലും കാസ അനുകൂലികളുണ്ട്, അവരുടെ വളര്‍ച്ച ഞെട്ടിക്കുന്നത്, പിന്തുടരുന്നത് ഹിറ്റ്ലറിന്റെ ആശയം; ഫാ. അജി പുതിയപറമ്പിലിന് പറയാനുള്ളത്
Kerala
• 7 days ago
വൈറലായി ചൈനയിലെ ഗോള്‍ഡ് എടിഎം; സ്വര്‍ണത്തിനു തുല്യമായ പണം നല്‍കും; അളവും തൂക്കവും കിറുകൃത്യം
International
• 7 days ago
കോട്ടയത്തെ ദമ്പതികളുടേത് അതിക്രൂര കൊലപാതകം; ആക്രമിച്ചത് കോടാലി ഉപയോഗിച്ച്; മോഷണ ശ്രമമില്ല, മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ; ദുരൂഹതയേറുന്നു
Kerala
• 7 days ago
കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വര്‍ക്കുകള്‍ക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി
Kerala
• 7 days ago
'എഐയായിരിക്കും ഭാവി ദുബൈയുടെ അടിത്തറ പാകുക'; ദുബൈ ഐഐ വീക്കിന് തുടക്കം
uae
• 7 days ago
രണ്ട് വയസ്സുള്ള കുഞ്ഞുമായി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത് യുവതി; സംഭവം ഷാർജയിൽ
uae
• 7 days ago
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് കൊലക്കയര്‍ ഉറപ്പാക്കാന്‍ കുവൈത്ത്
latest
• 7 days ago
ഫുട്ബോളിനെ പ്രണയിച്ച അര്ജന്റീനക്കാരന്; മറഡോണയേയും പെലെയേയും മെസ്സിയേയും ഹൃദയത്തോട് ചേര്‍ത്ത് വെച്ച പാപ്പ
International
• 7 days ago