HOME
DETAILS
MAL
ചേപ്പിലക്കുന്ന് മലയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
backup
May 09 2016 | 07:05 AM
കൊണ്ടോട്ടി: ബ്ലോക്ക് പഞ്ചായത്തിന് സമീപത്തെ ചേപ്പിലക്കുന്ന് മലയില്‍ തീപിടിത്തം.നഗരസഭയിലെ 12-ാം വാര്‍ഡ് കാളോത്ത് ചേപ്പിലക്കുന്ന് കണ്ണംകുത്തി കുഴിഭാഗത്താണ് മലയില്‍ തീപിടിത്തുമുണ്ടായത്.എറത്താലി ബാപ്പുട്ടി ഹാജി, പി.ഇ കുഞ്ഞാപ്പു,ഡോ. മൊയ്തീന്‍ക്കുട്ടി,നീറാട് ഹസ്സന്‍ക്കുട്ടി ഹാജി എന്നിവരുള്‍പെടെയുള്ളവരുടെ ഭൂമിയിലാണ് തീ പടര്‍ന്നത്.റബര്‍, തെങ്ങ്, തേക്ക്, ഉള്‍പ്പെടെയുള്ള ലക്ഷങ്ങളുടെ കൃഷിയാണ് തീപിടിത്തത്തില്‍ നശിച്ചത്.തീ അണക്കാനാവാതെ വന്നതോടെ സമീപത്തെ വീട്ടുകാരെയല്ലാം മാറ്റിയിട്ടുണ്ട്. തീ പടരാന്‍ കാരണം വ്യക്തമായിട്ടില്ല. വിമാനത്താവള സിഗ്നല്‍ അടക്കം നിലകൊള്ളുന്ന മലയിലാണ് ഇന്നലെ വൈകീട്ട് മൂന്നോടെ തീതീപിടിത്തമുണ്ടായത്.രാത്രി ഏറെ നേരമായിട്ടും തീ അണക്കാനായിട്ടില്ല.മലയുടെ മുകളിലേക്ക് കയറാന്‍ കഴിയില്ലെന്ന് അറിയിച്ച് ഫയര്‍ഫോഴ്‌സ് പിന്മാറിയതോടെ നാട്ടുകാരും ആധിയിലായിരിക്കികയാണ്.
മലയുടെ ഏറ്റവും ഉയരമുളള ഭാഗത്തെ അടിക്കാടിനാണ് തീപടര്‍ന്നത്.മൂന്നേക്കറോളം തീപടര്‍ന്നതായി പ്രദേശ വാസികള്‍ പറയുന്നു.ആളിക്കത്തിയ തീ വലിയ മരങ്ങളിലേക്കും പടര്‍ന്നു.ഇതിനു താഴെ ഭാഗത്താണ് ജനവാസമുളളത്.ഇവിടേക്ക് തീ പടരാതിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്.കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് വെളിച്ചം കാണിക്കുന്ന ലീഡിംഗ് ലൈറ്റുകള്‍ നിലകൊള്ളുന്നത് ഇവിടെയാണ്.തീപടരുന്നത് കണ്ട് സിഗ്നലിന് തകരാര്‍ വരാതിരിക്കാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.
മലയുടെ ഒരുഭാഗത്തുളള റബര്‍തോട്ടത്തിലേക്ക് തീ പടരുന്നത് തടയാന്‍ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്ന് തീ അണച്ചു.എന്നാല്‍ മറ്റുഭാഗങ്ങളില്‍ തീ പടരുകയാണ്.നഗരസഭ ചെയര്‍മാന്‍ സി.നാടിക്കുട്ടി പ്രശ്‌നം ജില്ലാകലക്ടറുടെ വിവരം അറിയിച്ചു.കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തീ അണച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."