HOME
DETAILS
MAL
പ്രകൃതിവിരുദ്ധ പീഡനം: മദ്രസ അധ്യാപകനെതിരേ കേസെടുത്തു
backup
May 09 2016 | 07:05 AM
തിരൂര്‍: എട്ടുവയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ കേസില്‍ കാന്തപുരം സുന്നി പ്രവര്‍ത്തകനും സഖാഫി ബിരുദധാരിയുമായ മദ്രസ അധ്യാപകനെതിരെ കേസ്. പറവണ്ണ കാഞ്ഞീരക്കുറ്റി മദ്രസയിലെ താല്‍ക്കാലിക അധ്യാപകനായിരുന്ന പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി ജലീല്‍ സഖാഫിക്കെതിരെയാണു തിരൂര്‍ പൊലിസ് കേസെടുത്തത്. നിലവിലുണ്ടായിരുന്ന അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്കാണു മാര്‍ച്ച് മൂന്നിനു മദ്രസയിലും പള്ളിയിലുമായി ജലീല്‍ സഖാഫി ജോലി ഏറ്റെടുക്കുന്നത്. മൂന്നുവര്‍ഷം മുമ്പാണു കാരന്തൂര്‍ മര്‍ക്കസ് സഖാഫത്തുസുന്നിയ്യയില്‍ നിന്നുപഠനം പൂര്‍ത്തിയാക്കിയതെന്ന് ഇദ്ദേഹം പറഞ്ഞതായി മദ്രസയുടെ ഭാരവാഹികള്‍ പറഞ്ഞു.
മോശം പെരുമാറ്റം കാരണം ഏപ്രില്‍ 30 നു മദ്രസയില്‍ നിന്ന് ഇദ്ദേഹത്തെ പിരിച്ചുവിട്ടിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരത്തെി വിവരങ്ങള്‍ ശേഖരിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പ്രതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതി സമസ്തയുടെ സ്ഥാപനത്തില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ ആളാണെന്ന തരത്തില്‍ ചില പത്രങ്ങളില്‍വന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നു റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികള്‍ സുപ്രഭാതത്തോടു പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ നല്‍കിയ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചിലപത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നത്. വാസ്ഥവ വിരുദ്ധവും അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നു മദ്രസ ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."