പരുമലക്കടവ്-കടപ്രമഠം റോഡ് തകര്‍ന്നു
മാന്നാര്‍: മാന്നാര്‍ പരുമലക്കടവില്‍ നിന്നും കടപ്രമഠം വരെയുള്ള റോഡ് തകര്‍ച്ചയെ നേരിടുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കഴിഞ്ഞ നാല് വര്‍ഷം മുന്‍പാണ് കോളച്ചാല്‍-മുല്ലശ്ശേരി കടവ് വരെയുള്ള തോടിനരികിലൂടെ കടന്ന് പോകുന്ന ഈ റോഡ് റീടാറിംഗ് ചെയ്ത് സഞ്ചാര യോഗ്യമാക്കിയത്.
അന്നത്തെ പഞ്ചായത്ത് മെമ്പര്‍ കെ.എ.കരീമിന്റെ ശ്രമഫലമായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ആനന്ദവല്ലിയമ്മ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപാ ചെലവഴിച്ചാണ് അന്ന് റോഡ് മെയിന്റനന്‍സ് ചെയ്തത്.
ഈ വഴി കൂടുതല്‍ വളവും തിരിവും ഉള്ളതിനാല്‍ ഭാര വാഹനങ്ങള്‍ ഇതുവഴി കടന്ന് പോകുന്നതില്‍ അപകട സാധ്യത മുന്നില്‍ കണ്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വലിയ ഭാരമേറിയ വാഹനങ്ങള്‍ കടന്ന് പോകേണ്ടത് കുരട്ടി ക്ഷേത്രം ജംഗ്ഷന്‍ വഴി ആയിരിക്കെ ഇത് വകവയ്ക്കാതെ ഭാരം കയറ്റിയ ടിപ്പര്‍ ലോറികള്‍ വരെയാണ് ഇത് വഴി കടന്ന് പോയിരുന്നത്. ഇത് കാരണമാണ് റോഡ് ഇത്തരത്തില്‍ തകരാറിലായത്.
കഴിഞ്ഞ അദ്ധ്യയന വര്‍ഷമാണ് ഇത് വഴി വന്ന സ്‌ക്കൂള്‍ ബസ് ഇവിടുത്തെ തോട്ടിലേക്ക് ചരിഞ്ഞത്. ഭാഗ്യം കൊണ്ട് അപകടം ഒന്നും സംഭവിച്ചില്ല. തോടിന്റെ ഭാഗത്തായി ഇന്നും പിച്ചിംഗ് കെട്ടിയിട്ടില്ല എത്രയും വേഗം ഈ ഭാഗത്തെ റോഡ് പിച്ചിംഗ് കെട്ടി പണിപൂര്‍ത്തിയാക്കമമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."