HOME
DETAILS
MAL
സ്വര്‍ണത്തട്ടിപ്പ് കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി
backup
May 09 2016 | 08:05 AM
കൊണ്ടോട്ടി: സ്വര്‍ണം വാങ്ങി ലാഭം നല്‍കാമെന്നു പറഞ്ഞു നിരവധി പേരെ വഞ്ചിച്ചതിനു പൊലിസ് പിടിയിലായ പ്രതിയെ കസ്റ്റഡയില്‍ വാങ്ങി. ലാഭവിഹിതം നല്‍കാമെന്നു പറഞ്ഞു സ്വര്‍ണാഭരണം കൈക്കലാക്കി തട്ടിപ്പു നടത്തിയ പുളിക്കല്‍ ആന്തിയൂര്‍കുന്ന് സ്വദേശി സുഹ്റയെ(34)യാണു പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്.അന്വേഷണത്തിനുശേഷം ഇവരെ പിന്നീടു കോടതിയില്‍ ഹാജരാക്കി.
സ്ത്രീകളെ വശീകരിച്ചു സ്വര്‍ണം കൈക്കലാക്കുകയാണ് ഇവരുടെ രീതി. സ്വര്‍ണാഭരണം നല്കിയാല് ലാഭം നല്‍കാമെന്നു പറഞ്ഞാണു തട്ടിപ്പ്. തട്ടിപ്പിനരയായതു കൂടുതലും സ്ത്രീകളാണ്.ആദ്യം സ്വര്‍ണാഭരണങ്ങള്‍ നല്‍കിയവര്‍ക്ക് ഇവര്‍ ലാഭവിഹിതം എന്ന പേരില്‍ പണം നല്‍കിയിരുന്നു. അഞ്ചു പവന് 25,000 രൂപവരെയാണു ലാഭം നല്‍കിയിരുന്നത്.ഇതോടെ കൂടുതല്‍ പേര് സ്വര്‍ണം നല്കാന് തയ്യാറായി വരികയായിരുന്നു. എന്നാല്‍ ഇവര്‍ക്കു പിന്നീട് ലാഭമോ,സ്വര്‍ണമോ ലഭിച്ചില്ല. അഞ്ചു പവന് മുതല്‍ 35 പവന്‍വരെ നല്കിയവര് തട്ടിപ്പിനിരയായവരില്പ്പെടും.സ്വര്ണമിടപാടു സമയത്തു രഹസ്യമായി കാര്യങ്ങള്‍ സൂക്ഷിക്കണമെന്നു സുഹ്റ പറഞ്ഞിരുന്നതായി വഞ്ചിതരായവര്‍ പറയുന്നു.
തട്ടിപ്പിനിരയായവര്‍ നല്കിയ പരാതിയിലാണു കഴിഞ്ഞ ദിവസം സുഹ്റയെ പൊലിസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒരു സ്ത്രീക്കു മാത്രം തട്ടിപ്പു നടത്താനാവില്ലെന്നുംകൂട്ടുപ്രതികളുണ്ടെന്നും തട്ടിപ്പിനരയായവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."