മാരകായുധങ്ങളുമായി അക്രമി സംഘത്തിന്റെ തേര്‍വാഴ്ച; കടയുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു
കിളിമാനൂര്‍ : അമിതവേഗതയില്‍ കാറോടിച്ചും മാരകായുധങ്ങള്‍ വീശിയും നഗരൂര്‍ വഞ്ചിയൂരിലും പട്ടളയിലും അക്രമിസംഘത്തിന്റെ വിളയാട്ടം.
വഞ്ചിയൂരിലെ തുണിക്കടയില്‍ കയറി ഉടമയെ കൊലപ്പെടുത്താനും സംഘം ശ്രമിച്ചു. അക്രമത്തില്‍ പരുക്കേറ്റ വഞ്ചിയൂര്‍ സുമി ടെക്സ്റ്റയില്‍സ് ഉടമ നിസാറുദ്ദീന്‍, ഭാര്യ സഫീന, പട്ടള ബംഗ്ലാവില്‍ പുത്തന്‍വീട്ടില്‍ നൗഫല്‍, അഫ്‌സല്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. മാരകായുധങ്ങളുമായെത്തിയ സംഘം സുമി ടെക്‌സ്റ്റൈല്‍സില്‍ അതിക്രമിച്ചു കയറി വസ്ത്രങ്ങള്‍ വാരിയെറിയുകയും, ട്യൂബ് ലൈറ്റുകള്‍ അടിച്ചുപൊട്ടിക്കുകയും കൊലവിളി നടത്തുകയും ചെയ്തു.
തുടര്‍ന്ന് കമ്പിപ്പാരകൊണ്ട് നിസാറുദ്ദീനെ ക്രൂരമായി മര്‍ദിച്ചു. തടയാന്‍ ശ്രമിച്ച ഭാര്യ സഫീനക്കും പരുക്കേറ്റു. ബഹളം കേട്ട് സമീപത്തെ വ്യാപാരികളെത്തിയതോടെ പിന്‍വാങ്ങിയ സംഘം കാറില്‍ പട്ടള ജങ്ഷനിലെത്തി അവിടുത്തെ ബസ് കാത്തിരുപ്പു കേന്ദ്രം തകര്‍ത്തു. അവിടെയുണ്ടായിരുന്ന നൗഫല്‍, അഫസ്ല്‍ എന്നിവരെയും ആക്രമിച്ചു. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നൗഫലിനെയും അഫ്‌സലിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ സംഘം സ്ഥലം വിട്ടതക്.
സംഭവത്തെ തുടര്‍ന്ന് നൗഫലും അഫ്‌സലും, വ്യാപാരി നിസാറുദ്ദീനും ആറ്റിങ്ങല്‍ പൊലിസില്‍ പരാതി നല്‍കി. പരുക്കേറ്റവരുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും അക്രമികളെ ഉടന്‍ പിടികൂടുമെന്നും ആറ്റിങ്ങല്‍ എസ് .ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."