HOME
DETAILS
MAL
കടകള്‍ക്ക് നോട്ടിസ്; കാലാവധി കഴിഞ്ഞ വെള്ളം പിടിച്ചെടുത്തു
backup
October 07 2016 | 03:10 AM
ഗൂഡല്ലൂര്‍: നഗരത്തില്‍ ഫുഡ് ഇന്‍സ്പെക്ടറുടെ മിന്നല്‍ പരിശോധനയില്‍ രണ്ട് കടകള്‍ക്ക് നോട്ടിസ് നല്കി. ബാറില്‍ നിന്ന് കാലാവധി കഴിഞ്ഞ കുടിവെള്ളവും പിടിച്ചെടുത്തു. ഫുഡ് ഇന്‍സ്പെക്ടര്‍ ശിവരാജിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ ചെമ്പാലയിലെ ബാറില്‍ നിന്നാണ് കാലാവധി കഴിഞ്ഞ കുടിവെള്ളങ്ങള് പിടിച്ചെടുത്തത്. മായംചേര്‍ത്ത ചായപ്പൊടി വില്പന നടത്തിയ സംഭവത്തില്‍ രണ്ട് കടകള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ പരിശോധന തുടരുമെന്നും കാലാവധി കഴിഞ്ഞ സാധനങ്ങള്‍ വില്പന നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഫുഡ് ഇന്‍സ്പെക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."