വ്യാജ ലൈസന്‍സ്: വണ്ടൂരില്‍ പഞ്ചായത്ത് ജീവനക്കാരെ ഡി.വൈ.എഫ്.ഐക്കാര്‍ പൂട്ടിയിട്ടു
വണ്ടൂര്‍: ഒരേ നമ്പറില്‍ രണ്ട് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ച സംഭവത്തില്‍ പഞ്ചായത്ത് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തര്‍ പഞ്ചായത്ത് ജീവനക്കാരെ ഓഫീസില്‍ പൂട്ടിയിട്ടു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. ലൈസന്‍സ് പ്രശ്നം ശ്രദ്ധയില്‍പെട്ടിട്ടും പൊലിസില്‍ പരാതി നല്കാന് പോലും തയാറാകാത്ത സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പഞ്ചായത്തിലെത്തിയത്.
എന്നാല്‍ സെക്രട്ടറിയും അസിസ്റ്റന്‍് സെക്രട്ടറിയും സ്ഥലത്തില്ലെന്നറിഞ്ഞ പ്രവര്‍ത്തകര്‍ മുഴുവന്‍ ജീവനക്കാരേയും പഞ്ചായത്തില്‍ പൂട്ടിയിട്ട് മുദ്രാവാക്യം വിളിച്ചു. മണിക്കൂറുകളോളം നീണ്ട ഉപരോധത്തിനൊടുവില്‍ അസിസ്റ്റന്റ് സെക്രട്ടറി പി.പി രാഘവന് സ്ഥലത്തെത്തി. എസ്.ഐ കെ.ടി റോയിയുടെ നേതൃത്വത്തില്‍ പൊലിസെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ പരാതി നല്കാന് അസിസ്റ്റന്റ് സെക്രട്ടറി തയാറായി. സമരത്തിനു ബ്ലോക്ക് സെക്രട്ടറി വി.അര്ജുന്, ടി.പ്രവീണ്‍, ഫിറോസ് മുതൂരാന്, എ.കെ ഷാജു, പി.അരുണ്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."