പുത്തനത്താണി ബസ് സ്റ്റാന്‍ഡ് ഉടന്‍ തുറക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം
പുത്തനത്താണി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ടു പുത്തനത്താണി ബസ് സ്റ്റാന്‍ഡ് ഉടനെ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍വകക്ഷി തീരുമാനം.
ദിവസങ്ങള്‍ക്കു മുന്‍പു ബസുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വം നീക്കി ബസുകളുടെ പ്രവേശനം നടത്തുന്നതിന് ആര്‍.ടി.എ അനുമതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ആതവനാട് ഗ്രാമപഞ്ചാത്ത് ഓഫിസില്‍ സര്‍വകക്ഷിയോഗവും ചേര്‍ന്നു.
ബസ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിനു തിരൂര്‍ എം.വി.ഐ, കല്‍പകഞ്ചേരി പൊലിസ്, നാഷണല്‍ ഹൈവേ വിഭാഗം, ബസ് ഓണേഴ്‌സ് അസോസിയേഷന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, ആതവനാട് ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, മോട്ടോര്‍ തൊഴിലാളി യൂനിയന്‍ എന്നിവരുള്‍പ്പെട്ട സബ് കമ്മിറ്റി രൂപീകരിച്ചു. അടുത്ത ദിവസങ്ങളിലായി അനുബന്ധ നടപടികള്‍ നടക്കും.
യോഗത്തില്‍ ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. മുഹമ്മദ് ഇസ്മാഈല്‍ അധ്യക്ഷനായി.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. തിരൂര്‍ എം.വി.ഐ എം. അനസ് മുഹമ്മദ്, കല്‍പകഞ്ചേരി എ.എസ്.ഐ, നാഷണല്‍ ഹൈവേ വിഭാഗം ഓവര്‍സിയര്‍ സുഭാഷിണി, പി.കെ മൂസ, ആളൂര്‍ പ്രഭാകരന്‍, അലിബാവ, കെ. പവിത്രന്‍, മെമ്പര്‍ മമ്മുദു, ബസ് ഒപ്പറേറ്റേഴ്‌സ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഓട്ടോതൊഴിലാളി പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."