ട്രെയിനില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കളുമായി രണ്ടു പേര് പിടിയില്‍
കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന ലഹരി വസ്തുക്കളുമായി രണ്ടു പേര് പിടിയിലായി. ഉത്തര്‍ പ്രദേശ് സ്വദേശികളായ നക്രു (40), രാജ്കുമാര് (30) എന്നിവരെയാണ് കാസര്‍കോട് റെയില്‍വേ പൊലിസ് അറസ്റ്റുചെയ്തത്. ഇവരില്‍ നിന്നു 800 പാക്കറ്റ് പാന്‍ ഉല്പന്നങ്ങള് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പൊലിസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം സന്ധ്യയോടെ ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു ഇവര്‍.
ഉള്ളാളില്‍ നിന്നുമാണ് ഇവര്‍ ലഹരി വസ്തുക്കളുമായി ട്രെയിനില്‍ കയറിയത്. ഇവ തലശ്ശേരിയിലേക്കു കൊണ്ടുപോവുകയാണെന്നു പ്രതികള്‍ പൊലിസിനോടു പറഞ്ഞു. സ്ഥിരമായി ഇവര്‍ പാന്‍ ഉല്പന്നങ്ങള് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണു റെയില്‍വേ പൊലിസ് നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കിയത്.
കാസര്‍കോട് റെയില്‍വേ പൊലിസ് എസ്.ഐ വി വിജയന്, എ.എസ്.ഐ മൈക്കിള്‍, സിവില്‍ ഓഫിസര്‍മാരായ ജയപ്രകാശ്, അഭിലാഷ്, അജീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."