വടകര ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗാലറി ഉദ്ഘാടനം 10ന്
വടകര: കടത്തനാടിന്റെ സ്വപ്നമായ ആര്‍ട് ഗാലറി 10നു നാടിനു സമര്‍പ്പിക്കും. ചോമ്പാല്‍ കുഞ്ഞിപ്പള്ളിയിലെ വടകര ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിലാണ് ഗാലറി ഒരുക്കിയിരിക്കുന്നത്. ഗാലറിക്കു തൊട്ടുമുന്നിലായി പവിത്രന്‍ ഏറാമല രൂപകല്‍പന ചെയ്ത ഗാന്ധിജി പ്രതിമയുടെ അനാച്ഛാദനവും ഉദ്ഘാടന ചടങ്ങില്‍ നടക്കും.
പ്രഗത്ഭ ചിത്രകാരന്മാരുടെ ചിത്രപ്രദര്‍ശനങ്ങളും ശില്‍പശാലകളും ആര്‍ട് ഗാലറിയില്‍ നടക്കുമെന്ന് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിനകം തന്നെ 20ഓളം പെയിന്റുങ്ങുകളും കടത്തനാട് ചിത്രകലാ പരിഷത്തിലെ ചിത്രകാരന്മാരുടെ സംഭാവനകളായി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ആദ്യ ബ്ലോക്ക് പഞ്ചായത്ത് ആര്‍ട് ഗാലറിയാണ് കുഞ്ഞിപ്പള്ളയില്‍ ഒരുങ്ങിയന്നത്. കുട്ടികള്‍ക്കുള്ള ചിത്രകലാ പരിശീലനവും ഇവിടെ നടക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായി ഒന്‍പതിനു ചിത്രകാരന്മാരുടെ ക്യാംപ് നടക്കും. ക്യാംപ് സധു അഴിയൂര്‍ ഉദ്ഘാടനം ചെയ്യും. 10നു വൈകിട്ടു മൂന്നിനു നടക്കുന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ.ടി ജലീല്‍ ആര്‍ട് ഗാലറിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. എം.എല്‍.എമാരായ സി.കെ നാണു, പാറക്കല്‍ അബ്ദുല്ല, കേരള ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ പങ്കെടുക്കും.
വടകര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആയിശ ആലോള്ളതില്‍, എന്‍. നിധിന്‍, ജഗദീഷ് ഏറമാല, പി. രമേശന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."