HOME
DETAILS

പൈതൃക വനത്തിനുള്ളിലെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നു സംഭവം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസിന് തൊട്ടരുകില്‍

  
backup
October 07 2016 | 21:10 PM

%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95-%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%83%e0%b4%95


മാനന്തവാടി: അപകടഭീഷണിയുടെ പേരില്‍ മാനന്തവാടി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസ് സ്ഥിതി ചെയ്യുന്ന പൈതൃക വനത്തിനുള്ളിലെ വന്‍മരങ്ങള്‍ മുറിച്ചുനീക്കുന്നു. മാനന്തവാടി നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും ഭൂപ്രകൃതിയെ നിലനിര്‍ത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്ന സംരക്ഷിത പൈതൃക വനപ്രദേശമാണിത്. മരത്തിന്റെ ശിഖരങ്ങള്‍ വീണു അടുത്തിടെ ഡി.എഫ്.ഒ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഒരു കെട്ടിടത്തിനു നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഈ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രകൃതി ചൂഷണം നടക്കുന്നത്.
30 മുതല്‍ 50 വര്‍ഷം വരെ പ്രായമേറിയ മരങ്ങളാണ് മുറിച്ചുമാറ്റിയവയില്‍ കൂടുതലും. കെട്ടിടങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം വൃക്ഷങ്ങളുടെ ശിഖിരങ്ങള്‍ മുറിച്ചുമാറ്റിയാല്‍ തന്നെ അപകടങ്ങള്‍ ഒഴിവാക്കാമെന്നിരിക്കെ വേരോടെ മുറിച്ചുമാറ്റുന്നതില്‍ വന്‍ അഴിമതിയുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകനായ അഡ്വ. ശ്രീജിത്ത് പെരുമന ആരോപിച്ചു. കെട്ടിടങ്ങളോടു ചേര്‍ന്നുള്ള മരങ്ങള്‍ മുറിക്കാനാണ് ഉത്തരവിട്ടതെങ്കിലും സംരക്ഷിത വനമേഖലയിലുള്‍പ്പെടെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതായാണ് സൂചന. 14 വന്‍മരങ്ങളാണ് മുറിച്ചുമാറ്റിയതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറയുമ്പോഴും യഥാര്‍ഥ കണക്കുകള്‍ അതില്‍ കൂടുതലാണ്. മരങ്ങളില്‍ പലതിന്റെയും ശിഖിരങ്ങളെല്ലാം മുറിച്ചുമാറ്റി കയറുകള്‍ ഉപയോഗിച്ച് ചുവട് അറുത്തുമാറ്റാന്‍ പാകത്തില്‍ നില്‍ക്കുകയാണ്.
 ദേശാടന പക്ഷികളുള്‍പ്പെടെ അപൂര്‍വയിനം പക്ഷി മൃഗാധികള്‍ അതിവസിക്കുന്ന മരങ്ങളാണ് മുറിച്ചുമാറ്റപ്പെട്ടത്. ഇടനിലക്കാരുടെ സഹായത്തോടെയാണ് മരം മുറി നടക്കുന്നതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തന്നെ അനൗദ്യോഗികമായി പറയുന്നത്.
കെട്ടിടങ്ങള്‍ക്കു അപകമുടമുണ്ടാക്കുന്നുവെന്ന വ്യാജേന പൈതൃക വനഭൂമിയില്‍ നടക്കുന്ന മരംമുറി അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അല്ലാത്തപക്ഷം പ്രകൃതിക്കു വന്‍നാശമുണ്ടാകുമെന്നും ചൂണ്ടിക്കാണിച്ച് കണ്ണൂര്‍ എ.സി.എഫിനും സംസ്ഥാന വനം വകുപ്പിനും അഡ്വ. ശ്രീജിത്ത് പെരുമന പരാതി നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago
No Image

കുടുംബവഴക്ക്; ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Kerala
  •  2 months ago
No Image

അബൂദബി ബാജ ചാലഞ്ച് രണ്ടാം സീസൺ തീയതികൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

പട്ടിണി സൂചികയില്‍ 105ാമത്, ഗുരുതര രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ; ഫെയ്‌സ് ബുക്ക് കുറിപ്പുമായി എ.എ. റഹീം

Kerala
  •  2 months ago