ജ്വല്ലറിയിലെ കവര്‍ച്ച: അന്വേഷണം ഊര്‍ജ്ജിതം
കാസര്‍കോട്: കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറി കുത്തിതുറന്ന് 450 ഗ്രാം സ്വര്‍ണവും നാലര കിലോഗ്രാം വെള്ളിയും കവര്‍ന്ന കേസില്‍ അന്വേഷണം ഊര്‍ജ്ജിതം. ജ്വല്ലറിയില്‍ നിന്നു 75 വിരലടയാളങ്ങള്‍ പരിശോധനയില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ജ്വല്ലറി ഉടമയുടേതും ജീവനക്കാരുടേതും തിരിച്ചറിഞ്ഞു മാറ്റിവച്ച ശേഷമായിരിക്കും ബാക്കിയുള്ളതു വച്ച് അന്വേഷണം നടത്തുക.
കവര്‍ച്ചയില്‍ ഉള്‍പ്പെട്ടവരുടെ വിരലടയാളങ്ങള്‍ ജ്വല്ലറിയില്‍ നിന്നു ലഭിച്ച വിരലടയാളങ്ങളില്‍ ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം.
കവര്‍ച്ചക്കിടെ കവര്‍ച്ചാ സംഘത്തിലെ ആരുടെയോ ശരീരത്തില്‍ മുറിവുപറ്റിയതായും പൊലിസ് സംശയിക്കുന്നു. ജ്വല്ലറിക്കകത്തു രക്തത്തിന്റെ പാട് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ടു തന്നെ ആശുപത്രി രേഖകളും പൊലിസ് പരിശോധിക്കുന്നുണ്ട്. കവര്‍ച്ചാ കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിഞ്ഞിറങ്ങിയവരെ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."