ഫ് സര്‍ക്കാരിന്റെ നിലപാട് ജലരേഖയായി: എന്‍.കെ പ്രേമചന്ദ്രന്‍
കൊല്ലം: വിദഗ്ധരായ പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ പൊതുമേഖലാ വ്യവസായങ്ങളെ പുനരുദ്ധരിക്കുമെന്ന എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയപരമായ നിലപാട് ജലരേഖയായി മാറിയിരിക്കുന്നുവെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.
സ്ഥാപിത താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് മുന്‍പരിചയമോ ഏറ്റവും കുറഞ്ഞ യോഗ്യതയോ ഇല്ലാത്ത പാര്‍ട്ടി നേതാക്കളുടെ മക്കളെ നിയമിച്ച് പൊതുമേഖലാ വ്യവസായങ്ങളെ സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. പ്രൊഫഷണല്‍ വൈദഗ്ധ്യവും മികവുള്ള മാനേജ്‌മെന്റും എന്ന എല്‍.ഡി.എഫ് ന്റെ പ്രഖ്യാപിത നയമാണോ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്ന സ്ഥാനങ്ങളില്‍ പാര്‍ട്ടി നേതാക്കന്മാരുമായുള്ള ബന്ധം മാത്രം നോക്കി നിയമനം നടത്തുന്നത് നീതീകരിക്കാവുന്നതല്ല. നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ അട്ടിമറിച്ച് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളിലെ നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത പാര്‍ട്ടിയുടെ ഉന്നത നേതാക്കളുടെ മക്കളായിരിക്കണമെന്ന് തിരുത്തിയെഴുതിയതിന്റെ യുക്തിയെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്വജനപക്ഷപാതത്തിലൂടെ ബന്ധുക്കളെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചത് നഗ്നമായ സത്യപ്രതിജ്ഞാ ലംഘനവും ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധവുമാണ്. യോഗ്യത തെളിയിച്ച മാനേജ്‌മെന്റ് വിദഗ്ധരെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുനിന്ന് നീക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതിന്റെ തെളിവാണ് ചവറ കെ.എം.എം.എല്‍ മാനേജിങ് ഡയറക്ടറുടെ സ്ഥലംമാറ്റം. ഏവര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രതിസന്ധിയില്‍ നിന്നും കെ.എം.എം.എലിനെ കരകയറ്റുന്നതില്‍ പ്രാഗത്ഭ്യം തെളിയിച്ച എം.ഡിയുടെ സ്ഥലംമാറ്റം നിര്‍ഭാഗ്യകരമാണെന്നും പ്രസ്താവനയില്‍ എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."