ഡോ.കെ. മോഹനന് പ്രിന്‍സിപ്പലായി ചുമതലയേറ്റു
മഞ്ചേരി: മഞ്ചേരി മെഡി.കോളജ് പ്രിന്‍സിപ്പലായി ഡോ. കെ മോഹനന് ചുമതലയേറ്റു. ഡോ. വി.പി ശശിധരന് കോഴിക്കോട് മെഡി.കോളജ് പ്രിന്‍സിപ്പലായി പോയ ഒഴിവിലേക്കാണു പുതിയ നിയമനം. മെഡി.കോളജില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി പ്രിന്‍സിപ്പല്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ പത്തുവര്‍ഷമായി റേഡിയോ ഗയഗ്നോസിസ് പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു ഇദ്ദേഹം .
അവിടെ ഒന്നര വര്‍ഷം വൈസ് പ്രിന്‍സിപ്പലായും ഒന്‍പതു വര്‍ഷം സുപ്രണ്ടായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ആരോഗ്യ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം, സംസ്ഥാന മെഡി.കോളജുകളിലെ എം.സി.ഐ അംഗം എന്നീ പദവികള്‍ വഹിക്കുന്നു. ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡന്റായും മെഡി.കോളജ് അധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. കഴിഞ്ഞ വര്‍ഷം ആരോഗ്യവിദ്യാഭ്യാസ രംഗത്തെ മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."