HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് തന്നെ
backup
May 10 2016 | 07:05 AM
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്ത് സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 71 അംഗ സഭയില്‍ സര്‍ക്കാരിനനുകൂലമായി 34 വോട്ട് ലഭിച്ചു. ബി.ജെ.പിക്ക് 28 വോട്ട് മാത്രമാണ് ഉറപ്പാക്കാന്‍ കഴിഞ്ഞത്. ബി.എസ് പി അംഗങ്ങള്‍ക്കും സ്വതന്ത്ര എം.എല്‍.എമാര്‍ക്കും പുറമെ ബി.ജെ.പി എം.എല്‍.എ ഭീം ലാല്‍ ആര്യയും കോണ്‍ഗ്രസിനനുകൂലമായി വോട്ട് ചെയ്തു. ബാലറ്റ് സീല്‍ ചെയ്ത് സുപ്രിംകോടതിയിലേക്ക് അയക്കും. സുപ്രിംകോടതിയാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക.
ഒരു മണിക്കൂറില്‍ തന്നെ നടപടികള്‍ പൂര്‍ത്തിയായി.വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന 2 മണിക്കൂര്‍ സമയത്തേക്ക് രാഷ്ട്രപതി ഭരണം മരവിപ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. കൂറുമാറിയ 9 കോണ്‍ഗ്രസ് വിമത എംഎല്‍.എ മാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രിംകോടതിയും ശരിവെച്ചിരുന്നു. ഇത് ഹരീഷ് റാവത്ത് സര്‍ക്കാരിന്റെ വിജയത്തിന് പ്രതീക്ഷ കൂട്ടിയിരുന്നു
9 എം.എല്‍.എമാര്‍ കൂറുമാറിയതിനെതുടര്‍ന്നാണ് ഹരീഷ് റാവത്ത് സര്‍ക്കാരിന് വിശ്വാസവോട്ടെടുപ്പ് നടത്തേണ്ടി വന്നത്. എന്നാല്‍ അതിനുമുന്‍പെ കേന്ദ്രസര്‍ക്കാര്‍ ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. ഇതിനെതിരെ റാവത്ത് നല്‍കിയ ഹരജിയില്‍ മെയ് 10 ന് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രിംകോടതി ഉത്തരവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."