അഹമ്മദ് കുരിക്കള്‍ നഗര്‍ തല്‍സ്ഥാനത്ത് തന്നെ പുനര്‍നിര്‍മിക്കണമെന്ന് സര്‍വ്വകക്ഷി കൂട്ടായ്മ
ഈരാറ്റുപേട്ട: സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ച അഹമ്മദ് കുരിക്കള്‍ നഗര്‍ തല്‍സ്ഥാനത്ത് തന്നെ പുനര്‍നിര്‍മിക്കണമെന്നു സര്‍വകക്ഷി ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.
ഈരാറ്റുപേട്ടയുടെ നാമദേയത്തോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന ഒരു സ്മാരകമാണു കുരിക്കള്‍ നഗര്‍. ഇത് തകര്‍ത്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
തല കുത്തി നില്‍ക്കുന്ന കുരിക്കള്‍ നഗറിന്റെ ഇന്നത്തെ അവസ്ഥ ഈരാറ്റുപേട്ടയ്ക്കു തന്നെ അപമാനമാണ്. ട്രാഫിക് പരിഷ്‌ക്കരണത്തിന്റെ പേരില്‍ ഈ തകര്‍ക്കലിനെ ന്യായീകരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ്, അങ്ങനെയാണെങ്കില്‍ ഇവിടുത്തെ ജനങ്ങളെ പൂര്‍ണ്ണമായും വിശ്വാസത്തില്‍ എടുത്തുകൊണ്ട് തികച്ചും സുധാര്യമായി ചെയ്യേണ്ട കാര്യമാണ്. അര്‍ദ്ധരാത്രിയില്‍ ചെയ്തത് ഒരു കാരണവശാലും ന്യായീകരിക്കുവാന്‍ കഴിയില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
പകരം സംവിധാനം ഉണ്ടാകുന്നതുവരെ ഈപ്രസംഗവേദി ഇവിടെ തന്നെനിലനിര്‍ത്തണമെന്നും യോഗംആവശ്യപ്പെട്ടു. ചെയര്‍മാന്‍ മുഹമ്മദ് നദീര്‍ മൗലവി അധ്യക്ഷത വഹിച്ചു.
വിവിധ രാഷ്ട്രീയമത സംഘടനകളെ പ്രതിനിധീകരിച്ച് എം.ജി ശേഖരന്‍, എ.എം.എ ഖാദര്‍, അഡ്വ.വി.എം മുഹമ്മദ് ഇല്ല്യാസ്, വി.എം സിറാജ്, പി.എച്ച് ജാഫര്‍, പി.എ ഹാഷിം, സഹദ് മൗലവി, കബീര്‍ വെട്ടിക്കല്‍, കെ.പി താഹ, റസീം മുതുകാട്ടില്‍, സിദ്ദിഖ് തലപ്പള്ളില്‍, അന്‍സാര്‍ നജ്മി, കെ.ഇ.എ ഖാദര്‍, കെ.കെ സാലി, മാഹിന്‍ തേവരുപാറ, വര്‍ക്കിച്ചന്‍ വയമ്പോത്തനാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."