HOME
DETAILS
MAL
യുവമോര്‍ച്ച സിവില്‍ സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
October 07 2016 | 23:10 PM
തൊടുപുഴ: സ്വാശ്രയ കോളജുകളില്‍ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി നടത്തിയ സമരപരിപാടികളുടെ ഭാഗമായി തൊടുപുഴയിലും സിവില്‍ സ്റ്റേഷന് മാര്‍ച്ച് നടന്നു.
രാവിലെ 11ന് നഗരം ചുറ്റി നടന്ന പ്രകടനം പൊലിസ് സ്റ്റേഷന് സമീപം ബാരിക്കേട് സ്ഥാപിച്ച്തടഞ്ഞു.
തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച സംസ്ഥാന സമിതിയംഗം രാജു ഇടവെട്ടി, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് റ്റി എച്ച് കൃഷ്ണകുമാര്‍, ജില്ലാ. ജന.സെക്രട്ടറി ബി വിജയകുമാര്‍, മനു ഹരിദാസ്, വിഷ്ണു കൃഷ്ണന്, അജിത് കെ നായര്‍, ഗോകുല്‍ മുട്ടം തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."