ബലൂചിനെകുറിച്ച് മിണ്ടരുത്; ഇന്ത്യന്‍ വിഷയങ്ങളും ഉന്നയിക്കുമെന്ന് പാകിസ്താന്‍
വാഷിങ്ടണ്‍: ബലൂചിസ്താന്‍ വിഷയത്തെ ഇന്ത്യ ഇനിയും ഉയര്‍ത്തിക്കാട്ടിയാല്‍ ഇന്ത്യന്‍ വിഷയങ്ങളും ഉന്നയിക്കുമെന്ന് പാകിസ്താന്‍. ഇന്ത്യയിലെ മാവോയിസ്റ്റ്, ഖലിസ്ഥാന്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം എന്നീ വിഷയങ്ങള്‍ ഉന്നയിക്കുമെന്നാണ് പാക് വക്താവ് മുഷാഹിദ് ഹുസൈന്‍ സെയ്ദ് മുന്നറിയിപ്പ് നല്‍കിയത്. കശ്മീര്‍ പ്രശ്‌നത്തില്‍ പിന്തുണ നേടാനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രത്യേക പ്രതിനിധികളായി അമേരിക്കയില്‍ എത്തിയതായിരുന്നു മുഷാഹിദ് ഹുസൈന്‍ സെയ്ദ്, ഷെസ്‌റ മന്‍സാബ് എന്നിവര്‍.
ഒരു അയല്‍രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യയാണ് നിയമങ്ങള്‍ തെറ്റിക്കുന്നതെന്നും ്അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള രാഷ്ട്രം എന്ന നിലയില്‍ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രശ്‌നത്തില്‍ അമേരിക്ക ഇടപെടണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ സ്വാതന്ത്രദിനത്തില്‍ ബലൂച് വിഷയം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാക് പ്രതിനിധി നിലപാട് വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."