തെരുവോരങ്ങള്‍ ചീഞ്ഞുനാറുന്നു; ജീവനക്കാര്‍ക്ക് താല്‍പര്യം ഫ്‌ളാറ്റുകളിലെ മാലിന്യം നീക്കാന്‍
കാക്കനാട്: തെരുവോരങ്ങള്‍ ചീഞ്ഞുനാറുമ്പോഴും ഫ്‌ളാറ്റുകളില്‍ കുമിഞ്ഞു കൂടുന്ന മാലിന്യം നീക്കാന്‍ ജീവനക്കാര്‍ മത്സരിക്കുന്നു. തൃക്കാക്കര നഗരസഭ പരിധിയിലെ വന്‍കിട ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യം ശേഖരിക്കാനാണ് ജീവനക്കാര്‍ക്ക് ഏറെ താല്പര്യം. മാലിന്യം നീക്കുകവഴി ലഭിക്കുന്ന കിമ്പളമാണ് ജീവനക്കാരെ ഫ്‌ളാറ്റുകളിലേക്ക് ആകര്‍ഷിക്കുന്നത്. അനധികൃത മാലിന്യം നീക്കുകവഴി നഗരസഭയ്ക്ക് നഷ്ടമാകുന്നത് ലക്ഷങ്ങള്‍.
പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യാനാണ് കിമ്പളം വാങ്ങുന്നത്. നഗരസഭാധ്യക്ഷയുടെ ഡിവിഷനിലെ രാജഗിരി വാലിയ്ക്ക് സമീപമുള്ള സ്വകാര്യ വന്‍കിട ഫ്‌ളാറ്റില്‍ നിന്നുമാണ് ജീവനക്കാര്‍ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തത്. നിലവില്‍ നഗരസഭ ഫീസ് ഈടാക്കി കുടുംബശ്രീ മുഖാന്തിരം ഭക്ഷണ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ ദിവസങ്ങളിലോ, ആഴ്ചകളിലോ എടുക്കേണ്ട പ്ലാസ്റ്റിക്ക് മാലിന്യം യഥാസമയം ജീവനക്കാര്‍ എടുക്കാത്തതുമൂലം ഫ്‌ളാറ്റുകളില്‍ കെട്ടികിടക്കുകയാണ്.
നഗരസഭയുടെ ലോറിയും അഞ്ചോളം ജീവനക്കാരുമാണ് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യ്യനെത്തുന്നത്. പിന്നീട് ഇത് നഗരസഭയുടെ മാലിന്യ ഷെഡ്ഡില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. എന്നാല്‍ ഇത്തരത്തില്‍ മാലിന്യം നീക്കം ചെയ്യുമ്പോള്‍ കനത്ത പാരിതോഷികം ലഭിക്കുന്നതായാണ് ആക്ഷേപം. നഗരസഭയിലെ ഭൂരിഭാഗം ഫ്‌ളാറ്റുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഈ രീതിയില്‍ വിലപേശി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നഗരസഭയുടെ മാലിന്യ ഷെഡ്ഡില്‍ എത്തിക്കുന്നതായാണ് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.
നഗരസഭയുടെ മാലിന്യ ഷെഡ്ഡില്‍ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചീത്ത പ്ലാസ്റ്റിക്കില്‍പെടുത്തി കിലോക്ക് 5 രൂപ 75 പൈസ വിലയിട്ട് വില്‍ക്കുകവഴി ഉദ്യോഗസ്ഥ ലോബിക്ക് വന്‍ തുകയാണ് ലഭിക്കുകയാണ്. ഇതുവഴി നഗരസഭയ്ക്ക് ലക്ഷങ്ങള്‍ നഷ്ടം സംഭവിക്കുകയും ചെയ്യുന്നു. കൂടാതെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്ന സ്വകാര്യ കമ്പനികള്‍ ലോറിയില്‍ ലോഡ് ഒന്നിനു മുപ്പതിനായിരം വരെ ഫ്‌ളാറ്റുകളില്‍ നിന്നും ഈടാക്കുന്നതാണ് നഗരസഭ ആരോഗ്യ ഉദ്യോഗസ്ഥര്‍ പതിനായിരം മാമൂല്‍ വാങ്ങി ഒഴിവാക്കുന്നത്.
സ്വകാര്യ മാലിന്യ കമ്പനിക്ക് എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതും ഈ ഉദ്യോഗസ്ഥര്‍ തന്നെ. മാന്യമായി സര്‍ക്കാര്‍ ശംബളം പറ്റുന്ന ഉദ്യോഗസ്ഥര്‍ അഴിമതി നടത്താതെ ശരിയായ രീതിയില്‍ നടത്തി കൊണ്ട് പോയാല്‍ നഗരസഭയ്ക്ക് കിട്ടേണ്ട നല്ലൊരു ശതമാനം വരുമാനം അഴിമതി മൂലം ഉദ്യോഗസ്ഥ ലോബിയില്‍ എത്തുന്നു.
അതേ സമയം നഗര സ്റ്റാറ്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന മെഹറലിയുടെ നേതൃത്വത്തില്‍ മികച്ച ആശയങ്ങള്‍ ഉള്‍ക്കൊണ്ടു മാലിന്യം തള്ളുന്നതിനെതിരേയും മറ്റും നിയമ നടപടി സ്വീകരിച്ചു കൊണ്ട് മുന്നോട്ടു പോകുന്നതിനിടയിലാണ് ഉദ്യോസ്ഥ ലോബിയുടെ ഈ രീതിയിലുള്ള അഴിമതികള്‍ നടക്കുന്നത്. അനുദിനം ഉണ്ടായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങളെ യഥാസമയം സംസ്‌കരിക്കാന്‍ കഴിഞ്ഞാല്‍ ഇവയില്‍ നിന്നുണ്ടാകുന്ന മലിനജലം ശുദ്ധജലവുമായി കലര്‍ന്നുണ്ടാകുന്ന ജല മലിനീകരണം തടയുന്നതിനും ക്ഷുദ്രജീവികളുടെ വ്യാപനവും പകര്‍ച്ചവ്യാധികളും നിയന്ത്രിക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."