ഹെയ്തിയില്‍ നാശംവിതച്ച് മാത്യു: മരണം 900 കവിഞ്ഞു
ഫ്‌ളോറിഡ: ഹെയ്തിയില്‍ കടുത്ത നാശം വിതച്ച മാത്യു ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ പ്രവേശിച്ചു. ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 900 കവിഞ്ഞു. ഔദ്യോഗിക കണക്കനുസരിച്ചുള്ള മരണസംഖ്യയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹെയ്തിയുടെ തെക്കന്‍മേഖലയില്‍ കാറ്റ് കാര്യമായ നാശനഷ്ടം വിതച്ചു. യു.എസ് തീരപ്രദേശത്താണ് കാറ്റ് രൂപം കൊണ്ടത്. പത്തുലക്ഷത്തിലേറെ പേരെ ചുഴലിക്കാറ്റ് ബാധിച്ചു. വെള്ളിയാഴ്ച രാത്രിവരെയുള്ള കണക്കനുസരിച്ച് ഹെയ്തിയില്‍ 877 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തുടര്‍ന്ന് കാറ്റ് ശക്തി അല്‍പം കുറഞ്ഞ് ഫ്‌ളോറിഡയിലേക്ക് പ്രവേശിച്ചു.
ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോപ്രിന്‍സില്‍ ചുഴലിക്കാറ്റ് കടുത്തനാശം വിതച്ചു. മിക്ക കെട്ടിടങ്ങളും തകര്‍ന്നു. മണിക്കൂറില്‍ 190 കി.മി മുതല്‍ 230 കി.മി വരെ വേഗത്തില്‍ കാറ്റുവീശിയെന്നാണ് റിപ്പോര്‍ട്ട്. പത്തുവര്‍ഷത്തിനിടെയുണ്ടാകുന്ന ഏറ്റവും വലിയ പ്രകൃതിക്ഷോഭമാണിത്. അരലക്ഷം പേര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നടിഞ്ഞു. 2010 ല്‍ ഹെയ്തിയില്‍ ഭൂകമ്പമുണ്ടായതിനു ശേഷമുള്ള വലിയ പ്രകൃതിദുരന്തമാണിത്. കൊടുങ്കാറ്റും പേമാരിയും മൂലം രാജ്യം കോളറ ഭീഷണിയിലാണെന്നും ആയിരക്കണക്കിന് ആളുകള്‍ നേരത്തെ ഹെയ്തിയില്‍ കോളറ ബാധിച്ച് മരിച്ചിരുന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഭൂകമ്പത്തെ തുടര്‍ന്നാണ് കോളറ വ്യാപകമായത്. കുടിവെള്ളവും ഭക്ഷണവും കിട്ടാതായതോടെ യു.എന്‍ രക്ഷാപ്രവര്‍ത്തകരും യു.എസ് വിമാനങ്ങളും 50 ടണ്‍ വെള്ളവും മരുന്നും ഭക്ഷണവും എത്തിച്ചു. ലോകരാജ്യങ്ങള്‍ ഹെയ്തിയിലേക്ക് സഹായസംഘങ്ങളെ അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."