യു.ഡി.എഫ് ശ്രമിച്ചത് മാനേജ്മെന്റുകളെ സംരക്ഷിക്കാന്‍: ഇ.പി ജയരാജന്
കോട്ടയം: സ്വാശ്രയ വിഷയത്തില്‍ യു.ഡി.എഫ് ശ്രമിച്ചത് മാനേജ്മെന്റുകളെ സംരക്ഷിക്കാനെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്.
കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സീറ്റില്‍ പഠിക്കാനുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തെ തകര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നു മന്ത്രി കുറ്റപ്പെടുത്തി.
കോട്ടയത്തു നടന്ന ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് നടത്തിയ സമരം വെറും പാര്‍ട്ട് ടൈം സമരമായിരുന്നു.
കെ.എസ്.യു പ്രവര്‍ത്തകരെപ്പോലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചില്ല.സര്‍ക്കാര്‍ കൊണ്ടുവരുന്ന നല്ല നയങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കാതെ പ്രതിപക്ഷം പ്രതിപക്ഷമായി പ്രവര്‍ത്തിക്കണമെന്നും ന്യുനതകള്‍ ചൂണ്ടിക്കാണിക്കുകയാണ് വേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. നിലപാടുകളില്‍ ഉറച്ചു നില്‍ക്കാതെയുള്ള കെ.എം മാണിയുടെ പോക്ക് ആത്മഹത്യാപരമാണ്. വ്യക്തമായ കാഴ്ച്ചപ്പാടില്ലാതെയാണ് ഇപ്പോള്‍ മാണി വിഭാഗം പ്രവര്‍ത്തിക്കുന്നത്.
ശക്തമായ നിലപാടില്ലെങ്കില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പഴയ കേരള കോണ്‍ഗ്രസിന് പുനര്‍ജീവന്‍ നല്കാന് മാണി തയാറാകണമെന്നാണ് തന്റെ അഭ്യര്‍ത്ഥനയെന്നും പ്രസംഗത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."