HOME
DETAILS
MAL
വൈകല്യങ്ങള്‍ കണ്ടെത്താന്‍ ജില്ലാതല കേന്ദ്രങ്ങള്‍: മന്ത്രി ശൈലജ
backup
October 08 2016 | 20:10 PM
കൊച്ചി: വൈകല്യവുമായി ജനിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ തയാറാക്കി അതിനെ അടിസ്ഥാനമാക്കി ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ കോക്ലിയാര്‍ ഇംപ്ലാന്റ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ (സിജികോണ്‍ 2016) 14ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ശ്രവണ വൈകല്യം അടക്കമുളള ചികിത്സ ലഭ്യമായിട്ടുള്ള ജന്മനാലുള്ള വൈകല്യങ്ങള്‍ പരിഹരിക്കുന്നതിന് ചികിത്സ ലഭ്യമാക്കും.
കേള്‍വി ശക്തിയില്ലാത്ത കുട്ടികളുടെ കാര്യത്തില്‍ സമഗ്രമായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ശ്രവണ വൈകല്യം പരിഹരിക്കുന്നതിനായി നവജാത ശിശുക്കളുടെ പ്രത്യേക പരിശോധന നടത്തുന്നതിന് ജില്ലാതലത്തില്‍ ഇന്റര്‍വെന്‍ഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."