വിഷപാനീയങ്ങള്‍ നിരോധിക്കണം
ന്യൂജനറേഷന് ഒഴിവാക്കാന്‍ കഴിയാത്തവിധം സോഫ്റ്റ് ഡ്രിങ്കുകള്‍ ജീവിതവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു.യാത്രകളിലും പൊതുപരിപാടികളിലും മറ്റും സെവനപ്പോ, കൊക്കകോളയോ ഇല്ലെങ്കില്‍ പരിപാടികളുടെ മാറ്റു കുറയുന്നിടത്തേയ്ക്കു കാര്യങ്ങളെത്തിയിരിക്കുന്നു.
പുതിയ പഠനറിപ്പോര്‍ട്ടുകള്‍ വിളിച്ചുപറയുന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. പെപ്‌സി, കൊക്കകോള, സെവനപ്പ് തുടങ്ങിയവയില്‍ ലെഡ്, ക്രോമിയം, കാഡ്മിയം എന്നിങ്ങനെ ശരീരത്തിന് അതീവഹാനികരമായ, ലോകാരോഗ്യസംഘടന ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നവയുടെ പട്ടികയിലുള്‍പ്പെടുത്തിയ വിഷവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ! വരുംതലമുറയെപ്പോലും നശിപ്പിക്കുന്ന 'നിശബ്ദ കൊലയാളിയായ' ഈ വിഷപാനീയങ്ങള്‍ ലഭ്യമല്ലാതിരിക്കലാവും തടഞ്ഞുനിര്‍ത്താനുള്ള മാര്‍ഗം. അതുകൊണ്ട് ഈ വിഷപാനീയങ്ങള്‍ നിരോധിച്ചുകൂടെ.
പഴങ്ങളും പച്ചക്കറികളും വിഷമയമാണെന്ന റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും കേവലം വാര്‍ത്തകള്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ സാധാരണക്കാര്‍ അറിഞ്ഞോ അറിയാതെയോ അവ തിന്നാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നതും ഓര്‍ക്കുക. അതുകൊണ്ട് ബോധവല്‍ക്കരണമല്ല നിരോധനമാണു പ്രധാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."