തൊഴിലാളികളുടെ മനംനിറഞ്ഞ ദിനം
കൊല്ലം: തൊഴിലാളികളുടെ മനംനിറഞ്ഞ ദിനം, വര്‍ഷം മുഴുവന്‍ തൊഴില്‍ സ്വപ്നമല്ല എന്ന ഉറപ്പ്, ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ആംബുലന്‍സ് സൗകര്യം, പിഞ്ചുകുട്ടികളെ പരിചരിക്കുവാന്‍ തൊട്ടില്‍പ്പുര. തൊഴിലാളികളുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയാണ് കണ്ണനല്ലൂര്‍ കശുവണ്ടി വികസന കോര്‍പറേഷന്‍ ഫാക്ടറിയില്‍ നടന്ന വികസന സെമിനാര്‍ സമാപിച്ചത്.
പരിപാടിയില്‍ പങ്കെടുക്കുന്നതിന് രാവിലെ ഏഴര മുതല്‍ കശുവണ്ടി തൊഴിലാളികള്‍ എത്തിതുടങ്ങിയിരുന്നു. സമ്മേളന സമയമായതോടെ സദസ് നിറഞ്ഞു കവിഞ്ഞു. വര്‍ഷം മുഴുവന്‍ തൊഴില്‍ ലഭിക്കുന്നതിന് ശ്രമിക്കുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ നല്‍കിയ ഉറപ്പ് നിറഞ്ഞ കരഘോഷത്തോടെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്.
തൊഴിലാളികള്‍ക്ക് അടിയന്തര വൈദ്യസഹായം അവശ്യസമയത്ത് ലഭ്യമാക്കുന്നതിനായി ആംബുലന്‍സുകള്‍ നല്‍കുമെന്ന് എം.പിമാരായ സോമപ്രസാദും പ്രേമചന്ദ്രനും അറിയിച്ചു. തൊഴിലാളികളുടെ പിഞ്ചുകുട്ടികളുടെ പരിരക്ഷക്കുള്ള മികച്ച സൗകര്യം ഒരുക്കുന്നതിന് പുതിയ തൊട്ടില്‍പ്പുര നിര്‍മിച്ചു നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."