കരിങ്കൊടി പ്രതിഷേധക്കാര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിനു മുന്നില്‍ സമരം ചെയ്യാത്തതെന്തെന്ന് മുഖ്യമന്ത്രി
തലശ്ശേരി: സ്വാശ്രയ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി തന്നോട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് മാനേജ്മെന്റുകളെ വിഷയം സംസാരിക്കാന്‍ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ചര്‍ച്ചയുടെ വിശദാംശങ്ങളും മുഖ്യമന്ത്രി വെളിപ്പെടുത്തി. വേങ്ങാട് തെരുവില്‍ നടന്ന കര്‍ഷക സംഘം പിണറായി ഏരിയാ സമ്മേളന സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജ്മെന്റുകളുടെ അസൗകര്യം കാരണമാണ് രാവിലെ നടത്തേണ്ടിയിരുന്ന ചര്‍ച്ച വൈകിട്ട് മൂന്ന് മണിക്കാക്കിയത്.
പ്രതിപക്ഷ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ തന്നെ മുഖ്യമന്ത്രിയെന്ന നിലക്ക് താനായി ഒരു നിര്‍ദ്ദേശവും വെക്കില്ലെന്ന് പറഞ്ഞിരുന്നു.
മാനേജ്മെന്റ് പ്രതിനിധികളുമായി മൂന്നു ചോദ്യങ്ങളാണ് ഞാന്‍ ഉന്നയിച്ചത്. 2,50,000 എന്ന ഫീസ് നിരക്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണോ എന്നതായിരുന്നു ആദ്യ ചോദ്യം. ഒരു മാറ്റവും വരുത്താനില്ല എന്നായിരുന്നു പ്രതികരണം.
ഇപ്പോഴുള്ള സാഹചര്യത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശം വയ്ക്കാനുണ്ടോ എന്നതായിരുന്നു എന്റെ രണ്ടാമത്തെ ചോദ്യം.
ഒരു നിര്ദ്ദേശവുമില്ല എന്നായിരുന്നു മറുപടി. നിങ്ങളുടെ നിര്‍ദ്ദേശം കേള്‍ക്കാനാണ് യോഗം വിളിച്ചതെന്ന് ഞാന്‍ വീണ്ടും ചോദിച്ചു.
എന്നിട്ടും ഒന്നും പറയാന്‍ മാനേജ്മെന്റ് പ്രതിനിധികള്‍ തയ്യാറായില്ല.ഇതിലെവിടെയാണ് മുഖ്യമന്ത്രിയുടെ ധിക്കാരവും ധാര്‍ഷ്ട്യവും വരുന്നതെന്ന് പിണറായി ചോദിച്ചു.
ആരോഗ്യമന്ത്രിയെയും സെക്രട്ടറിയെയും മുഖ്യമന്ത്രി ശാസിച്ചു എന്നാണ് പ്രചരണം. കേരളത്തില്‍ ആദ്യമായാണ് സ്വാശ്രയ മെഡിക്കല്‍ കോളജുകളെ വരുതിയില്‍ കൊണ്ടുവരുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. കെ.ശശിധരന് അധ്യക്ഷനായി. കെ.കെ രാഗേഷ് എം.പി, ഒ.വി നാരായണന്, കെ മനോഹരന്, പി ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."