ഏക സിവില്‍കോഡ് നീക്കം അപലപനീയം: തങ്ങള്‍
കോഴിക്കോട്: ഏകീകൃത സിവില്‍ നിയമം നടപ്പാക്കാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോവുന്നത് ആശങ്കാ ജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. മുസ്‌ലിം വ്യക്തി നിയമത്തെ തള്ളിക്കളഞ്ഞ് മുത്തലാഖിനെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഭരണഘടനാ ശില്‍പികളോടും ഭരണഘടനയോടുമുള്ള അവഹേളനമാണ്.
ഇപ്പോള്‍ രാജ്യത്ത് ഏകീകൃത സിവില്‍ നിയമം ഇല്ലാത്തതല്ല മുഖ്യ പ്രശ്‌നം. ദാരിദ്രവും നിരക്ഷരതയും തൊഴിലില്ലായ്മയും നിര്‍മ്മാജനം ചെയ്ത് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ത്തിയെടുക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രഥമ ബാധ്യത.
വിവിധ മതജാതി സംസ്‌കാരങ്ങളുടെയും വിശാസ ആചാരങ്ങളുടെയും വൈവിധ്യങ്ങളാണ് നമ്മുടെ സൗന്ദര്യം.
ഇതില്ലാതാക്കി ഏതെങ്കിലും ഒന്നിനെ അടിച്ചേല്‍പ്പിക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക. രാജ്യത്തെ സമാധാന അന്തരീക്ഷം തകരാന്‍ ഇതു കാരണമാവുമെന്ന ആശങ്ക നിസാരമല്ല.
ഭരണഘടനയുടെ 44ാം അനുഛേദം ഏകികൃതസിവില്‍ നിയമത്തിനായി പരിശ്രമിക്കാവുന്നതാണെന്നാണ് പറയുന്നത്.
ഇതിനെ പൊക്കിപ്പിടിക്കുന്നവര്‍ മത സ്വാതന്ത്ര്യമെന്ന മൗലികാവകാശത്തെ കണ്ടില്ലെന്ന് നടിക്കുകയാണ്. ഏക സിവില്‍കോഡ് നടപ്പാക്കുന്നത് മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ല.
അങ്ങനെ വരുത്തിത്തീര്‍ത്ത് ഭൂരിപക്ഷ വര്‍ഗീയതയില്‍ നിന്ന് മുതലെടുക്കാമെന്നാണ് സംഘപരിവാരിന്റെയും കേന്ദ്ര ഭരണകൂടത്തിന്റെയും കണക്കുകൂട്ടല്‍. ദളിത്ആദിവാസി വിഭാഗങ്ങളുടെയും ക്രൈസ്തവ, ജൈനബുദ്ധ വിഭാഗങ്ങളുടെയും യോജിച്ച ഉണര്‍വാണ് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടതെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."