ലഹരി വില്‍പനയ്‌ക്കെതിരേ വടകരയില്‍ പ്രതിരോധ സമിതി
വടകര: മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ലഹരി വസ്തുക്കളുടെ വ്യാപനം വര്‍ധിച്ചതിനെ തുടര്‍ന്നു നടപടി ശക്തമാക്കാന്‍ പ്രത്യേക പ്രതിരോധ സമിതിക്കു രൂപംനല്‍കാന്‍ വടകര തഹസില്‍ദാര്‍ വിളിച്ചുചേര്‍ത്ത യോഗം തീരുമാനിച്ചു.
ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ കേന്ദ്രമായി ബോധവല്‍ക്കരണ ക്ലാസുകളും നടത്തും.
പൊലിസിന്റെയും എക്‌സൈസിന്റെയും നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പട്രോളിങ് ശക്തമാക്കാനും തീരുമാനിച്ചു. മയക്കുമരുന്നു മാഫിയകള്‍ക്കെതിരേ താലൂക്ക് വികസന സമിതിയില്‍ പരക്കെ ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണു യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ തഹസില്‍ദാര്‍ ടി.കെ സതീഷ്‌കുമാര്‍ അധ്യക്ഷനായി. സി.കെ നാണു എം.എല്‍.എ, വടകര ഡിവൈ.എസ്.പി കെ. സുദര്‍ശനന്‍, എസ്.ഐ എ.ജി ബിപിന്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റുമാര്‍, പ്രധാന അധ്യാപകര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."