നീലേശ്വരം ഗവ.എച്ച്.എസ്.എസ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
മുക്കം: നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കയര്ത്തുന്നു. ഇതിന്റെ പ്രഖ്യാപനം ഈ മാസം 15ന് 11 മണിക്ക് സ്കൂളില്‍ വച്ച് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വഹിക്കും.
പരിപാടിയുടെ സ്വാഗത സംഘം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. യോഗം മുക്കം മുന്‍സിപ്പല്‍ ചെയര്മാന് വി.കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സി.വി ബുഷ്റ അദ്ധ്യക്ഷത വഹിച്ചു. എന്‍ ചന്ദ്രന്, ടി.ടി സുലൈമാന്‍, രജിതകുപ്പൊട്ട്, പി.കെ.മുഹമ്മദ്, കെ.ടി.ബിനു ,എ.എം അഹമ്മദുകുട്ടി ഹാജി,എ.എം അബ്ദുള്ള, കെ.റസിയ, കെ ഹേമലത എന്നിവര്‍ സംസാരിച്ചു.ഭാരവാഹികളായി സി.കെ ബുഷ്റ (ചെയര്‍പേഴ്സണ്‍) പി.വി അബ്ദുസലാം (വൈസ് ചെയര്മാന്) കെ. റസിയ (കണ്‍വീനര്‍) കെ.ഹേമലത (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഷാഫി കോട്ടയില്‍, ചാര്‍ലി, പി.എ ഹുസ്സയിന്,എം.കെ ബാബു, സിഗ്നിദേവരാജ്, അബ്ദുല്‍ ഷുക്കൂര്‍, കെ. അബ്ദുറസ്സാഖ് എന്നിവരെ വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായും തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."