കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 14 മുതല്‍
കോഴിക്കോട്: കേരള പ്രിന്റേഴ്‌സ് അസോസിയേഷന്‍ 15-ാമത് സംസ്ഥാന സമ്മേളനം 14, 15, 16 തിയതികളില്‍ കോഴിക്കോട് തളി കോര്‍പറേഷന്‍ ജൂബിലി ഹാളില്‍ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് 'കേരള പ്രിന്റക്‌സ്-2016' എന്ന പേരില്‍ അച്ചടി യാന്ത്രങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനവും സംഘടിപ്പിക്കും. 14ന് രാവിലെ 10.30ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഫെഡറേഷന്‍ ഓഫ് ഏഷ്യാ പസഫിക് ഗ്രാഫിക് ആര്‍ട്‌സ് സെക്രട്ടറി ജനറല്‍ ആര്‍. സുരേഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
15ന് രാവിലെ 10.30ന് ജില്ലാ സമ്മേളനവും കുടുംബസംഗമവും നടക്കും. എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. കെ.പി.എ കര്‍മശ്രേഷ്ഠ പുരസ്‌കാര സമര്‍പ്പണം ഡോ. എം.കെ മുനീര്‍ എം.എല്‍.എ നിര്‍വഹിക്കും. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം 16ന് രാവിലെ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.എ അഗസ്റ്റിന്‍, പി.എം.എ നാസര്‍, കെ. ദേവരാജന്‍, സി. ഉല്ലാസ്, സി.കെ രമേശ്, ടി.ടി ഉമ്മര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."