ഭീകര-തീവ്രവാദ പ്രസ്ഥാനങ്ങളെ പടിക്കുപുറത്ത് നിര്‍ത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ്
കോഴിക്കോട്: മനുഷ്യര്‍ക്കിടയില്‍ അസഹിഷ്ണുതയും അക്രമവും സൃഷ്ടിച്ച് പരസ്പരം വെറുപ്പും വൈരവും പകര്‍ന്നുനല്‍കി രംഗത്തുവരുന്ന എല്ലാ തരത്തിലുള്ള ഭീകര-തീവ്രവാദ പ്രസ്ഥാനങ്ങളെയും പടിക്കുപുറത്ത് നിര്‍ത്താന്‍ എല്ലാ മതവിശ്വാസികളും തയാറാകണമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. മുസ്‌ലിം സമൂഹത്തില്‍ വിള്ളലുണ്ടാക്കാന്‍ സയണിസവും സാമ്രാജ്യത്വവും സമുദായത്തിനകത്ത് സൃഷ്ടിച്ച ഐ.എസും അല്‍ ഖാഇദയും ലോകത്ത് നടത്തിയ നികൃഷ്ട ചെയ്തികള്‍ അനവധിയാണ്. പ്രവാചകന്‍ മുഹമ്മദ് നബി അന്ത്യവിശ്രമം കൊള്ളുന്ന മദീനയില്‍ പോലും ചാവേറാകാന്‍ തയാറായവര്‍ ഇസ്‌ലാമിക പക്ഷവാദികളല്ലെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമില്ല. പൈതൃകത്തില്‍ നിന്ന് അകന്ന് മതത്തെ സ്വയം വ്യാഖ്യാനിച്ചതിന്റെ ദുരന്തമാണ് ചില സംഘടനകള്‍ ഇന്ന് അനുഭവിക്കുന്നത്. ചില യുവാക്കളുമായി ബന്ധപ്പെട്ട് പത്രമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ നിജസ്ഥിതി കൃത്യമായി അന്വേഷണം നടത്തണം. ദേശീയ അന്വേഷണ ഏജന്‍സിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേള്‍ക്കുന്ന ദുരൂഹതകള്‍ നീക്കണം. യഥാര്‍ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ന്യൂനപക്ഷ സമുദായങ്ങളെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. ടി.പി സുബൈര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒ.പി അഷ്‌റഫ്, ഖാസിം നിസാമി പേരാമ്പ്ര, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ദാരിമി നടുവണ്ണൂര്‍, റാഷിദ് അശ്അരി നാദാപുരം, സലാം ഫറോക്ക്, ശാക്കിര്‍ യമാനി പയ്യോളി, അസീസ് പുള്ളാവൂര്‍, ശുഹൈബ് ദാരിമി കൊയിലാണ്ടി, ശംസീര്‍ കാപ്പാട്, യഹ്‌യ വെള്ളയില്‍, തയ്യിബ് റഹ്മാനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."