വിഷ പാനീയങ്ങള്‍ നിരോധിച്ചുകൂടെ?
ന്യൂ ജനറേഷന് ഒഴിവാക്കാന്‍ കഴിയാത്തവിധം സോഫ്റ്റ് ഡ്രിങ്കുകള്‍ ജീവിതവുമായി ഇഴുകി ചേര്‍ന്നിരിക്കുന്നു. യാത്രകളിലും പൊതുപരിപാടികളിലും മറ്റും സെവനപ്പോ, കൊക്കകോളയോ ഇല്ലെങ്കില്‍ പരിപാടികളുടെ മാറ്റ് കുറയുന്നിടത്തേക്ക് കാര്യങ്ങളെത്തിയിരിക്കുന്നു.
പുതിയ പഠന റിപ്പോര്‍ട്ട് വിളിച്ച് പറയുന്ന സത്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പെപ്സി, കൊക്കകോള, സെവനപ്പ് തുടങ്ങിയവയില്‍ ലെഡ്ഡ്, ക്രോമിയം, കാഡ്മിയം എന്നീ ശരീരത്തിന് അതീവ ഹാനികരമായ, ലോകാരോഗ്യ സംഘടന ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നവയുടെ പട്ടികയിലുള്പ്പെടുത്തിയതുമായ വിഷ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടത്രെ !!
ലെഡ്ഡിന്റെ അംശം ശരീരത്തില്‍ പ്രവേശിക്കുന്നത് വേഗത്തില്‍ കുട്ടികളെയാണത്രെ ബാധിക്കുക. തലച്ചോറിനെ ബാധിക്കുമെന്ന് മാത്രമല്ല കടുത്ത മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുമത്രേ!
വരുംതലമുറയെപ്പോലും നശിപ്പിക്കുന്ന 'നിശബ്ദ കൊലയാളിയായ' ഈ വിഷ പാനീയങ്ങള്‍ ലഭ്യമല്ലാതിരിക്കലാവും തടഞ്ഞു നിര്‍ത്താനുള്ള മാര്‍ഗ്ഗം. അത് കൊണ്ട് ഈ വിഷ പാനീയങ്ങള്‍ നിരോധിച്ചുകൂടെ?
പഴങ്ങളും പച്ചക്കറികളും വിഷമയമാണെന്ന റിപ്പോര്‍ട്ടുകളും ചര്‍ച്ചകളും കേവലം വാര്‍ത്തകള്‍ മാത്രമായി ചുരുങ്ങിയപ്പോള്‍ സാധാരണക്കാര്‍ അറിഞ്ഞോ അറിയാതെയോ തിന്നാന്‍ നിര്‍ബന്ധിതരാണിന്ന്.
ഒന്നുകൂടി ചോദിച്ചോട്ടെ, ഈ വിഷ പാനീയങ്ങളെല്ലാം നിരോധിച്ചുകൂടെ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."