HOME
DETAILS

ആരോഗ്യരംഗത്ത് വെല്‍നസ് വിപ്ലവം

  
backup
May 10 2016 | 22:05 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a8%e0%b4%b8%e0%b5%8d-%e0%b4%b5
അമേരിക്കയിലെ ഉഥായിലെ സാള്‍ട്ട് ലെയ്ക് സിറ്റിയില്‍ പ്രശസ്തമായ എല്‍.ഡി.എസ് ആശുപത്രിയുടെ സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായിരുന്നു ഹൃദ്രോഗവിദഗ്ധനായ യൂനോവിറ്റ്‌സ്. ഏറ്റവും വിദഗ്ദ്ധരായ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരുമായിരുന്നു എല്‍.ഡി.എസ് ഹോസ്പിറ്റലില്‍ ഉണ്ടായിരുന്നത്. എന്നാല്‍, അവിടെ രോഗികള്‍ കുറവായിരുന്നു. കാരണം, അവിടെ ചികിത്സയ്ക്കല്ല, ആരോഗ്യസംരക്ഷണത്തിനാണ് പ്രാമുഖ്യം നല്‍കിയിരുന്നത്. ഡോ. യൂനോവിറ്റ്‌സിന്റെ ജീവചരിത്രം പരിശോധിച്ചാല്‍ മെഡിക്കല്‍ വെല്‍നസ് പ്രോഗ്രാമിന്റെ ചരിത്രവും ഭാവിയും അറിയാനാകും. ഹൈസ്‌കൂളില്‍ പിയാനോവും ട്രംപറ്റും അഭ്യസിക്കുന്ന സംഗീതഭ്രാന്തനായിരുന്നു. കോര്‍ണലിലെ കോളജ് ദിനങ്ങളില്‍ വിവിധ എന്‍ജിനീയറിംഗ് മേഖലകളില്‍ ചാടിക്കളിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്‍ യൗവനം. 1971 ല്‍ ടെക്‌സാസിലെ എയര്‍ ഫോഴ്‌സ് സ്‌കൂള്‍ ഓഫ് എയ്‌റോസ്‌പേസ് മെഡിസിനില്‍ വിദ്യാര്‍ഥിയായി. ഇവിടെ വച്ചാണ് വെല്‍നസ് എന്ന ആശയം മനസ്സിലുദിച്ചത്. എയര്‍ഫോഴ്‌സിലെ മെഡിക്കല്‍ പഠനത്തിനുശേഷം ഉഥാ മെഡിക്കല്‍ സ്‌കൂളില്‍ അധ്യാപകനായും എല്‍.ഡി. എസ് ആശുപത്രിയില്‍ ഹൃദ്രോഗവിദഗ്ധനായും ജോലിചെയ്തു. ഉഥായില്‍ അദ്ദേഹം മനസ്സിലാക്കിയ ഒരു പ്രധാനകാര്യം ഇതായിരുന്നു, ഹൃദയശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കു വേണ്ടതു പുനരധിവാസപദ്ധതിയാണ്. അത് എവിടെയുമില്ല. സഹപ്രവര്‍ത്തകനായ ഫിസിയോതെറാപ്പിസ്റ്റ് മാര്‍ലിന്‍ ഷീല്‍ഡുമായി ചേര്‍ന്നു ഡോ. യൂനോവിറ്റ്‌സ് ഒരു പുനരധിവാസപദ്ധതി ആസൂത്രണം ചെയ്തു. പക്ഷേ, അവര്‍ക്കു വളരെക്കുറച്ചു രോഗികളെ മാത്രമേ ലഭിച്ചുളളു. നിരാശനാവാതെ 1980ല്‍ പി.എച്ച്.ഡി വിദ്യാര്‍ഥി ടെഡ് ആഡം, ഓര്‍ത്തോപീഡിക്‌സ് സര്‍ജന്‍ ടോം റോബന്‍ ബര്‍ഗ്, മര്‍ലിന്‍ ഷീല്‍ഡ് എന്നിവരുമായി ചേര്‍ന്നു രോഗപ്രതിരോധത്തിലും വെല്‍നെസിലും മാത്രം ശ്രദ്ധകേന്ദ്രീകരിക്കുന്ന ഫിറ്റ്‌നസ് ഇന്‍സ്റ്റിട്ട്യൂട്ടിനു രൂപം നല്‍കി. അതിനും വേണ്ടത്ര പ്രോത്സാഹനം ലഭിച്ചില്ല. വാസ്തവത്തില്‍ ഇത്തരം സേവനങ്ങളാവശ്യമുളള രോഗികള്‍ ഡോക്ടര്‍മാരുടെ കണ്ണില്‍ എഴുതിത്തള്ളപ്പെട്ടവരായിരുന്നു. അതുകൊണ്ട് അവര്‍ രോഗികളെ ഇത്തരം പരിപാടികള്‍ക്കു റഫര്‍ ചെയ്തിരുന്നില്ല. ഒരു മരുന്നുമാവശ്യമില്ലാത്ത രോഗികള്‍ക്ക് അവര്‍ കടുത്ത മരുന്നുകള്‍ കുറിച്ചുകൊടുത്തു. വ്യായാമം ചെയ്യേണ്ട രോഗികളോട് അനങ്ങാതിരിക്കാന്‍ ആവശ്യപ്പെട്ടു. അത് അങ്ങേയറ്റം അപകടകാരിയായ നിര്‍ദ്ദേശമായിരുന്നു. വ്യായാമംചെയ്യുന്നതു സൗന്ദര്യത്തിനോ ഫിറ്റ്‌നസിനോ വേണ്ടിയല്ല. നിലനില്‍പ്പിനുവേണ്ടിത്തന്നെയാണ്. അമേരിക്കയില്‍ 2.1 മില്യണ്‍ മരണങ്ങളില്‍ ഏതാണ്ടു 12 ശതമാനത്തിനും കാരണം വ്യായാമമില്ലായ്മയാണെന്നു പഠനങ്ങള്‍ തെളിയിച്ചതാണ്. അതായത് വ്യായാമമില്ലായ്മമൂലം സംഭവിച്ചത് ഏതാണ്ട് 2,50,000 മരണം! കോറോണറി ഹാര്‍ട്ട് ബ്ലോക്ക്, ബ്ലഡ് പ്രഷര്‍, കാന്‍സര്‍, പ്രമേഹം, ഉത്കണ്ഠ, ഡിപ്രഷന്‍ എന്നിവയ്ക്കു വ്യായാമമില്ലായ്മയുമായി അടുത്തബന്ധമുണ്ടെന്ന് ആയിരക്കണക്കിനു പഠനങ്ങളാണു സാക്ഷ്യപ്പെടുത്തുന്നത്. പുതിയസംരംഭകര്‍ ഇപ്പോള്‍ വെല്‍നസ് മാര്‍ക്കറ്റില്‍ പണംനിക്ഷേപിക്കുവാനും നഗരപ്രദേശങ്ങളില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന വ്യായാമസാങ്കേതികവിദ്യകള്‍ ആവിഷ്‌കരിക്കാനും അതു വിപണിയിലെത്തിക്കാനും തയ്യാറാവുന്നത് ഭാഗ്യമാണ്. അമേരിക്കയിലെ ഒന്നാംകിട വനിതാക്ലബ് സംരംഭകയെന്ന നിലയ്ക്കു പ്രശ്‌സ്തയായ ജീല്‍ സ്റ്റീവന്‍സ് കിന്നി വെല്‍നസ് സംരംഭത്തില്‍ ആദ്യമോര്‍ക്കേണ്ടയാളാണ്. കാലിഫോര്‍ണിയയില്‍ പഴങ്ങളും പച്ചക്കറികളും മാത്രം കഴിച്ച് ആറാംവയസ്സില്‍ ആരോഗ്യത്തിനായി അച്ഛനോടൊപ്പം ഓടി ശീലിച്ച കിന്നി കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍നിന്നു ബിരുദമെടുക്കമ്പോള്‍ സ്‌കൈറെയിസില്‍ അറിയപ്പെടുന്ന അത്‌ലറ്റായി മാറിയിരുന്നു. 1980ല്‍ പ്രശസ്ത ഹൃദ്രോഗവിദഗ്ധനായിരുന്ന ഡോ. ജാക് ബാഗ്‌ഷോയുമായുളള കണ്ടുമുട്ടല്‍ കിന്നിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഹൃദ്രോഗത്തിന്റെ തികച്ചും ഉപരിപ്ലവമായ ചികിത്സയിലും അനാവശ്യമായ ശസ്ത്രക്രിയകളിലും മനംമടുത്തിരിക്കുകയായിരുന്നു ജാക്. ഹൃദ്രോഗം ബാധിക്കാതെ എങ്ങനെ കഴിയാമെന്നതിനെപ്പറ്റി ജനങ്ങളെ പരിശീലിപ്പിക്കുന്നതിനായി ഇവര്‍ ഒത്തുചേര്‍ന്നു ഫിസ് എന്ന പേരില്‍ ഒരു ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററിനു രൂപം നല്‍കി. ദിവസേന 90 മിനിറ്റ് നീളുന്ന പരിശീലനപരിപാടി. ആരോഗ്യകരമായ പാചകംമുതല്‍ സ്ട്രസ് മാനേജ്‌മെന്റ്‌വരെ പരിചയപ്പെടുത്തുന്ന വിദ്യാഭ്യാസ കര്‍മപരിപാടിയുള്‍ക്കൊളളുന്ന ഫിസിന്റെ വിജയം അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഒരു വര്‍ഷത്തിനകം മറ്റൊരു കേന്ദ്രംകൂടി തുടങ്ങി. 2000 ആയപ്പോഴേക്കും 5 ലക്ഷം പ്രവര്‍ത്തകരുള്‍ക്കൊളളുന്ന 500 കേന്ദ്രങ്ങള്‍. അധികശരീരഭാരമുളളവര്‍, മയക്കുമരുന്നിനടിമപ്പെട്ടവര്‍, അമിതഭക്ഷണപ്രിയര്‍ ഹൃദ്രോഗികള്‍ എന്നിവരടങ്ങുന്നതായിരുന്നു ഗുണഭോക്താക്കള്‍. ഫിറ്റ്‌നസ് ട്രെയിനിംഗ്, കൗണ്‍സിലിംഗ്, കൈറോപ്രാക്ടീസ്, ഫിസിയോതെറാപ്പി, വ്യായാമം, യോഗ എന്നിവ വിജയകരമായി നടത്തി. അന്തേവാസികളുടെ യൂണിഫോംപോലും വെല്‍നസ് എന്ന ആശയത്തെ സാധൂകരിക്കുന്നതായിരുന്നു. വൈദ്യശാസ്ത്രരംഗത്തെപ്പോലെ, അല്ലെങ്കില്‍ അധിലധികം വെല്‍നസ് വിപ്ലവം ഊന്നുന്നതു ഭക്ഷണത്തിലാണ്. 2002 വരെ വെല്‍നസ് വിഭവങ്ങള്‍ ഹെല്‍ത്ത് ഫുഡ് സ്റ്റോറുകളിലൂടെയും വെല്‍നസ് റെസ്റ്റോറന്റുകളിലൂടെയുമായിരുന്നു ലഭിച്ചിരുന്നത്. 2005 ല്‍ മാക് ഡൊണാള്‍ഡ് ഒരു വാള്‍നട്ട് ഫ്രൂട്ട് സാലഡ് പുറത്തിറക്കി. ഒരൊറ്റ രാത്രികൊണ്ടു ലോകത്ത് ആപ്പിളിന്റെ ഏറ്റവും വലിയ ഉപഭോക്താവായി അവര്‍ മാറി! ഒരു വര്‍ഷത്തില്‍ 54 മില്യണ്‍ പൗണ്ട് ആപ്പിളാണ് മാക് ഡൊണാള്‍ഡ് വാങ്ങിക്കൂട്ടിയത്! ലോകത്തെ 46 മില്യണ്‍ ജനങ്ങളെ ഊട്ടുന്ന ഈ കൂറ്റന്റെ വെല്‍നസ് രംഗത്തേയ്ക്കുളള വരവു വലിയ ഉണര്‍വാണുണ്ടാക്കിയത്. 1980 ല്‍ പ്രായമേറിയവരെ ഉപയോഗപ്പെടുത്തികൊണ്ടുളള പരീക്ഷണവും മാക് സംഘടിപ്പിച്ചു. 2006 ല്‍ ഭക്ഷണരംഗത്തെ ഭീമനായ വാള്‍മാര്‍ട്ട് ആദ്യത്തെ ഓര്‍ഗാനിക് ഫുഡ് സൂപ്പര്‍മാര്‍ക്കറ്റ് ടെക്‌സാസിലെ പ്ലാനോവില്‍ തുടങ്ങി. ഇന്നും വാള്‍മാര്‍ട്ട് തന്നെയാണ് വെല്‍നസ് ഫുഡ് വ്യവസായത്തില്‍ വമ്പന്‍. വെല്‍നസ് വ്യവസായത്തെ ആരോഗ്യപരിപാലന വ്യവസായത്തില്‍നിന്നു വേര്‍തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ഹെല്‍ത്ത് കെയര്‍ ഇന്‍ഡസ്ട്രിയില്‍ ഉപഭോക്താവാകുന്നത് ആഗ്രഹമുണ്ടായിട്ടല്ല, നിര്‍ബന്ധിതാവസ്ഥയിലാണ്. വെല്‍നസ് ഇന്‍ഡസ്ട്രി അങ്ങനെയല്ല. സ്വമേധയായുളള താല്‍പ്പര്യങ്ങളാണ് അവിടെയെത്തിക്കുന്നത്. കൂടുതല്‍ ആരോഗ്യവാന്മാരായിരിക്കുവാനും പ്രായത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും വേണ്ടിയാണത്. ലോകത്തുടനീളം ആരോഗ്യവ്യവസായരംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ പകുതിയിലധികവും രോഗപ്രതിരോധത്തിനല്ല, രോഗലക്ഷണങ്ങളെ ചികിത്സിച്ചുമാറ്റുന്നതിലാണു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ കമ്പനികള്‍ക്ക് അതിലാണു താല്‍പര്യം. യോഗയുടെയും ഹോളിസ്റ്റിക് ചികിത്സയുടെയും ഈറ്റില്ലമായിട്ടും ഇന്ത്യയില്‍ സ്ഥിതി ഏറെ പരിതാപകരമാണ്. വെല്‍നസ് എന്ന ദര്‍ശനത്തിന്റെ പിതാവ് ഹിപ്പോക്രാറ്റസ് തന്നെയാണ്. ഏതൊരു രോഗത്തെയും അകറ്റിനിര്‍ത്താനും സ്വയം ആരോഗ്യവാനായി നിലനില്‍ക്കുവാനുമുളള ഏക വഴി പോഷകമൂല്യങ്ങളുളള ഭക്ഷണവും മതിയായ വ്യായാമവും മാത്രമാണ്. ശരിയായ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍നിന്ന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പും പ്രോട്ടീനും മിനറലുകളും കിട്ടും. ആരോഗ്യത്തില്‍ അതിന്റെ പ്രകൃതിപരമായ ആശയങ്ങളില്‍നിന്നു നാമെത്രയോ ദൂരെയാണു സഞ്ചരിക്കുന്നത്. അറബികളും പാശ്ചാത്യരും കഴിക്കുന്ന ഭക്ഷണം ആരാധനമൂത്ത് നമ്മള്‍ വലിച്ചുവാരി തിന്നുമ്പോള്‍ അതില്‍ കൊഴുപ്പ് അധികമാണോ അത്യാവശ്യമായ വൈറ്റമിനുകളുണ്ടോ എന്നൊന്നും ചിന്തിക്കാറില്ല. അത്യാവശ്യമുളള കലോറി കണക്കാക്കി നമുക്കു ഭക്ഷണം കഴിക്കാനാകില്ല. അവയില്‍നിന്ന് ഉപദ്രവകരമായ ഹോര്‍മോണുകളും രാസവസ്തുക്കളും ഒഴിവാക്കാനുമാകില്ല, മാംസവും പാലുല്‍പ്പന്നങ്ങളും കഴിക്കുമ്പോള്‍ പ്രത്യേകിച്ചും. ഭാഗ്യത്തിന് ഈ രംഗത്ത് സഹായകരമായ പല സംരംഭങ്ങളും ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഭക്ഷണ വിപണനരംഗത്ത് വിറ്റമിനുകളുടെയും മിനറലുകളുടെയും കുറവു പരിഹരിക്കുകയെന്ന ശ്രദ്ധേയമായ പ്രശ്‌നത്തിന്റെ പരിഹാരത്തിനായി റോണ്‍ബര്‍ഗ് എന്നയാള്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയതിന്റെ വിജയഗാഥയാണിത്. വെല്‍നസ് ഫുഡ് വ്യവസായത്തില്‍ ഇത്തരം സാധ്യതകള്‍ ഇനിയും എത്രയോ ഉണ്ട്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago