വണ്ടൂര്‍ പൊലിസ് സ്റ്റേഷനിലെ മരണം; ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
വണ്ടൂര്‍: പൊലിസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പള്ളിക്കുന്ന് പാലക്കാതൊണ്ടി അബ്ദുലത്തീഫിന്റേത് ആത്മഹത്യയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മരണ കാരണമാവുന്ന തരത്തിലുള്ള പരുക്കുകളോ മര്‍ദനങ്ങളുടെ പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അഞ്ചു പേജുള്ള റിപ്പോര്‍ട്ടില്‍ കഴുത്തില്‍ കുരുക്ക് മുറുകി ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും ആന്തരിക ഭാഗങ്ങളില്‍ മറ്റു പരുക്കുകളൊന്നുമില്ലെന്നും പറയുന്നുണ്ട്. വിവാദ മരണമായതിനാല്‍ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക്ക് വിഭാഗം തലവന്‍ ഡോ. പ്രസന്നന്‍, അസിസ്റ്റന്റ് പ്രൊഫ. എസ്.കൃഷ്ണ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം. ശരീരത്തില്‍ പാടുകള്‍വന്നതും അഭ്യാസിക്കുമാത്രമെ ഇങ്ങനെ ആത്മഹത്യ ചെയ്യാന്‍ കഴിയൂവെന്ന ഉന്നത അന്വേഷണ സംഘത്തിന്റെ വിലയിരുത്തലും ഏറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടവരുത്തിയിരുന്നു.
ഇതിനിടെയാണ് തൂങ്ങി മരണം ആത്മഹത്യയെന്ന് കാണിക്കുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇടതുകയ്യിലും തുടയിലും അടക്കമുള്ള പാടുകള്‍ പരുക്കന്‍ പ്രതലത്തില്‍ ഉരഞ്ഞുണ്ടായതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."