നവചിന്തകള്‍ക്ക് തുടക്കം കുറിച്ച് മുസ്ലിം യൂത്ത്ലീഗ് കണ്‍സള്‍ട്ടേറ്റീവ് മീറ്റ്
മലപ്പുറം: യുവജന രാഷ്ട്രീയ രംഗത്തെ പുതിയ കാല്‍വെപ്പുകള്‍ക്ക് തുടക്കം കുറിച്ച് ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റിയുടെ കണ്‍സള്‍ട്ടേറ്റീവ് മീറ്റ്. പുതുതലമുറക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നല്കാന് സമഗ്ര രാഷ്ട്രീയ വിദ്യാഭ്യാസ വ്യാപന പദ്ധതിക്ക് നേതൃത്വം നല്കാന് കാരാത്തോട്ട് നടന്ന മുസ്ലിം യൂത്ത്ലീഗ് കണ്‍സള്‍ട്ടേറ്റീവ് മീറ്റ് തീരുമാനിച്ചു. ജില്ലയില്‍ പരിസ്ഥിതിക്ക് പ്രധാന്യം കൊടുത്ത് വികസത്തിന്റെ നവീന മേഖലകള്‍ കണ്ടെത്താനും യുവസംരംഭക സമൂഹത്തിന് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും യൂത്ത്ലീഗ് നേതൃത്വം നല്‍കും. മലപ്പുറത്തെ ഭാഷാ സമര സ്മാരകം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുള്ള പദ്ധതികള്‍ ഉടന്‍ നടപ്പാക്കും. ധാര്‍മിക ബോധമുള്ള യുവ നേതൃത്വത്തെ പ്രോത്സാഹിപ്പിക്കാനും മുന്‍നിരയില്‍ കൊണ്ടുവരുന്നതിനും നടപടികള്‍ എടുക്കാനും മീറ്റിങില്‍ തീരുമാനിച്ചു.
കണ്‍സള്‍ട്ടേറ്റീവ് മീറ്റില്‍ ആസൂത്രണം ചെയ്ത പദ്ധതികള്‍ അടുത്ത മാസം 20ന് മുന്‍പായി മലപ്പുറത്ത് നടക്കുന്ന വിപുലമായ കണ്‍വന്‍ഷനില്‍ പ്രഖ്യാപിക്കും. മീറ്റ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ അധ്യക്ഷനായി. മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അഡ്വ. കെ.എന്‍.എ ഖാദര്‍, എം.എല്‍.എമാരായ പി. അബ്ദുല്‍ഹമീദ്, ടി.വി ഇബ്രാഹീം, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, പി. ഉബൈദുള്ള, കെ.എം ഗഫൂര്‍, അബ്ദുറഹ്മാന് രണ്ടത്താണി, കെ. മുഹമ്മദുണ്ണി ഹാജി, സി.കെ സുബൈര്‍, അശ്റഫ് മടാന്‍, പി.എ ശാഹിദ്, ജില്ലാ ജനറല്‍ സെക്രട്ടറി മുജീബ് കാടേരി ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍, കെ.ടി അഷ്റഫ്, ശരീഫ് കുറ്റൂര്‍, എന്‍.കെ ഹഫ്സല്‍ റഹ്മാന് തുടങ്ങിയവര്‍സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."