HOME
DETAILS

എടവണ്ണപ്പാറയിലെ കഞ്ചാവ് വേട്ട: നാലുപേര്‍കൂടി അറസ്റ്റില്‍

  
backup
October 09 2016 | 20:10 PM

%e0%b4%8e%e0%b4%9f%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d

 

എടവണ്ണപ്പാറ: എടവണ്ണപ്പാറയില്‍ കഞ്ചാവ് വേട്ടയില്‍ നാലുപേരെ കൂടി പിടികൂടി. ഇതോടെ പിടികൂടിയവരുടെ എണ്ണം 42 ആയി. മലയമ്മ അമ്പലമുക്ക് സ്വദേശി അസറുദ്ദീന്‍ (20), ആര്‍.ഇ.സി ചോലക്കുഴി രാഹുല്‍ (19), എളയൂര്‍ സ്വദേശി സഫ്‌വാന്‍ (20), ഷബീബ് (20) എന്നിവരെയാണ് ഇന്നലെ എടവണ്ണപ്പാറയിലും എടശ്ശേരിക്കടവ് പരിസരത്തു നിന്നും പിടികൂടിയത്. നേരത്തെ പിടിയിലായ അബ്ദുല്‍ സലാമിനെ പൊന്നാനി ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റിനു മുന്നില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് അയച്ചു.
കെട്ടിടങ്ങളുടെ പിറക് വശങ്ങളിലും ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചുമാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം എടവണ്ണപ്പാറയില്‍ പിടിയിലായ അബ്ദുസലാമിന് കഞ്ചാവ് മൊത്തമായി ലഭിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികളുടെ കൈയില്‍ നിന്നാണെന്നാണ് വിവരം. നിരവധി കേസില്‍ പ്രതിയായ അബ്ദുല്‍സലാം യാതൊരു മറയുമില്ലാതെയാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. എടവണ്ണപ്പാറയിലും പരിസരപ്രദേശത്തും ആയിരത്തിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇവരുടെ അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രമാണ് കഞ്ചാവ് ലഭിക്കുന്നത്. വിദ്യാര്‍ഥികള്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന സ്ഥലത്ത് ഇവര്‍ എത്തിപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് ടെസ്റ്റ് ബീഡി നല്‍കുകയാണ് ആദ്യഘട്ടം.
മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ അവരുടെ വലയില്‍പ്പെടുകയാണ്. എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളടക്കം നിരവധി യുവാക്കളാണ് ഇവരുടെ പിടിയിലമര്‍ന്നത്. വാഴക്കാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ടെക്‌നിക്കല്‍ സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളെ മാസങ്ങള്‍ക്ക് മുന്‍പ് വാഴക്കാട് പൊലിസ് പിടികൂടി താക്കീത് ചെയ്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും കഞ്ചാവ് തുടര്‍ച്ചയായി ഉപയോഗിക്കുന്നവരാണ്.
ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള സമ്പര്‍ക്കമാണ് മയക്കുമരുന്ന് മാഫിയ എടവണ്ണപ്പാറയില്‍ പിടിമുറുക്കാന്‍ കാരണമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളുടെ ആഗമനത്തിന് ശേഷം വാഴക്കാട് പഞ്ചായത്തില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പുണ്ട്. ഇവര്‍ നാട്ടില്‍ അവധിക്ക് പോയി തിരിച്ച് വരുമ്പോഴാണ് കഞ്ചാവ് ഉള്‍പെടെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ കൊണ്ടുവരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ തുടര്‍ച്ചയായി പരിശോധന നടത്തുകയും ഇവരുടെ വിവരങ്ങള്‍ നിരീക്ഷിക്കാന്‍ ശക്തമായ നിര്‍ദേശം നല്‍കേണ്ടതുണ്ടെന്നും സാംസ്‌കാരിക പ്രവര്‍ത്തകര്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  41 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago