പുഴ സംരക്ഷിക്കാന്‍ ഒറ്റക്കെട്ട്
പയ്യന്നൂര്‍: പെരുമ്പ പുഴ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തയാറാക്കും. പദ്ധതിയുടെ ഭാഗമായി ജാഗ്രതാ സമിതി രൂപീകരിക്കുകയും ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. പെരുമ്പ പുഴ സംരക്ഷണവുമായി ബന്ധപ്പെട്ട് പെരുമ്പ പുഴ മുതല്‍ പാലക്കോട് പുഴ വരെ ജില്ലാ കലക്ടറുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടത്തിയ യാത്രയ്ക്കു ശേഷം ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പുഴയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അറവു മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനും പുഴകളെ സംരക്ഷിക്കുന്നതിനാവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമാണു യാത്ര സംഘടിപ്പിച്ചത്.
പുഴയില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും പുഴയെ സംരക്ഷിക്കുന്നതിനും 23 നു പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. പെരുമ്പ പുഴ, ചെമ്പല്ലിക്കുണ്ട്, പാലക്കോട് രാമന്തളി പുഴ, സുല്‍ത്താന്‍ തോട് എന്നിവിടങ്ങളിലെ മാലിന്യങ്ങളും പുഴയുടെ തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും ശേഖരിക്കും.
ഈ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിനു 15 നകം പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംഘാടക സമിതികള്‍ രൂപീകരിക്കും. പൊലിസ്, ആരോഗ്യ വകുപ്പ്, കുടുംബശ്രീ, യുവജന സംഘടനകള്‍, ക്ലബുകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, എന്‍.എസ്.എസ്, എന്‍.സി.സി വിദ്യാര്‍ഥികള്‍, വ്യാപാരി സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരുടെ സേവനം ഉണ്ടാക്കുന്നതിനും യോഗം തീരുമാനിച്ചു.
പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്ന വീടുകളില്‍ പഞ്ചായത്ത് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നോട്ടിസുകള്‍ 16 നകം വിതരണം ചെയ്യാനും പയ്യന്നൂര്‍ നഗരസഭ, മാടായി, കുഞ്ഞിമംഗലം, രാമന്തളി എന്നിവിടങ്ങളിലെ പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ 21 നകം പുഴസംരക്ഷണ സന്ദേശജാഥ നടത്തുന്നതിനും തീരുമാനിച്ചു.
മാലിന്യം തള്ളുന്നതു തടയാന്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജാഗ്രത സമിതി രൂപീകരിക്കാനും ആഴ്ചയില്‍ ഒരിക്കലെങ്കിലും രാത്രികാലങ്ങളില്‍ സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നതിനും സുല്‍ത്താന്‍തോട് സംരക്ഷണ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. പ്രധാന കേന്ദ്രങ്ങളില്‍ ബോര്‍ഡുകളും സ്ഥാപിക്കും. മാടായി പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ മീര്‍ മുഹമ്മദലി പദ്ധതി വിശദീകരിച്ചു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി.
ടി.വി രാജേഷ് എം.എല്‍.എ, സി കൃഷ്ണന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമദ്, മുനിസിപ്പല്‍ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.കെ ആബിദ, എം കുഞ്ഞിരാമന്‍, എന്‍.വി ഗോവിന്ദന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."