ചെറുവത്തൂര്‍ ടാങ്കര്‍ അപകടം: അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും ദേശീയ പാതയിലെ ഗതാഗതം പുന:സ്ഥാപിച്ചില്ല
ചെറുവത്തൂര്‍ (കാസര്‍ഗോഡ്): ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ ടാങ്കര്‍ ലോറി മറിഞ്ഞതിനെ തുടര്‍ന്ന് തടസപ്പെട്ട ഗതാഗതം അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും പുന:സ്ഥാപിച്ചില്ല. മംഗലാപുരത്ത് നിന്നും വിദഗ്ദ്ധര്‍ എത്താന്‍ വൈകുന്നതാണ് പ്രശ്നം .
റോഡരികിലേക്ക് മറിഞ്ഞു കിടക്കുന്ന ടാങ്കറിനരികിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നത് മറ്റൊരു അപകടത്തിന് ഇടയാക്കുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവച്ചിരിക്കുന്നത്. പാചകവാതകം ചോരുന്നതായി ആശങ്കയുയര്ന്നിരുന്നുവെങ്കിലും ചോര്‍ച്ചയില്ലെന്നാണ് പൊലീസുകാര്‍ നല്കുന്ന വിവരം.
എന്നാല്‍ അപകടം നടന്ന സ്ഥലത്തിന്റെ താഴ്ഭാഗങ്ങളിലുള്ളവര് ഇപ്പോഴും ആശങ്കയിലാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള വാഹനങ്ങള്‍ പാലക്കുന്ന് നിന്നും, കാഞ്ഞങ്ങാട് ഭാഗത്തു നിന്നും വരുന്ന വഹനങ്ങള്‍ ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡിന് സമീപത്തു നിന്നും വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."