HOME
DETAILS
MAL
ഇന്ത്യയുടെ മിന്നലാക്രമണത്തിന് തിരിച്ചടി നല്കാന് 250 ഭീകരര്‍ കശ്മിരിലെത്തിയതായി റിപ്പോര്‍ട്ട്
backup
October 11 2016 | 03:10 AM
ശ്രീനഗര്‍: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മിരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിനു തിരിച്ചടി നല്‍കാനായി 250 ഓളം ഭീകരര്‍ കശ്മിര് താഴ്വരയിലെത്തിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
പാക്കിസ്ഥാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷ ഇ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹുദ്ദീന്‍ എന്നീ മൂന്ന് ഭീകരസംഘടനകളാണ് തിരിച്ചടിക്ക് കാത്ത് നില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാക് അധീന കശ്മിരിലെ ഭീകരക്യാമ്പുകള്‍ ഇന്ത്യ തകര്‍ക്കുന്നതിനു മുമ്പുതന്നെ ഭീകരര്‍ കാഷ്മീരിലേക്ക് കടന്നതായാണ് വിവരം. സൈന്യത്തേയും സൈനിക കേന്ദ്രത്തേയും ലക്ഷ്യമിട്ടാകാം ഇവരുടെ നീക്കം. അതിനാല്‍ സര്‍ക്കാര്‍ കശ്മിരിലെ സുരക്ഷാ സേനാ വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."