റെക്കോര്‍ഡിട്ട് ജിയോ
ലോകത്തെ രണ്ടാമത്തെ വലിയ ടെലികോം വിപണിയില്‍ മത്സരത്തിനറങ്ങി ആദ്യ മാസം തന്നെ ലോക റെക്കോര്‍ഡുമായി ജിയോ. 4ജി നെറ്റ് വര്‍ക്കുമായി 1.6 കോടി ഉപഭോക്താക്കളോടെ ലോക റെക്കോര്‍ഡില്‍ ഇടം പിടിക്കാന്‍ റിലയന്‍സ് ജിയോയ്ക്ക് കഴിഞ്ഞതായി കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. സെപ്റ്റംബര്‍ അഞ്ചിനാണ് റിലയന്‍സ് ജിയോ ഔദ്യോഗികമായി പുറത്തിറക്കിയത്.
ഇന്ത്യന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച് രംഗപ്രവേശനം നടത്തിയ ജിയോ പ്രമോഷണല്‍ ഓഫറുകള്‍ കൊണ്ടായിരുന്നു പുതിയ ഉപയോക്താക്കളെ ആകര്‍ഷിച്ചത്. വിപണിയിലെ മറ്റ് ടെലികോം ദാതാക്കള്‍ക്ക് മുന്നില്‍ വെച്ച വെല്ലുവിളിയെ എയര്‍ടെല്‍, വോഡഫോണ്‍, ബിഎസ്എന്‍എല്‍ എന്നീ ടെലികോം കമ്പനികള്‍ 4ജി ഓഫറുകള്‍ കൊണ്ട് നേരിട്ടു. പ്രതിമാസം 250 കോടി ജിഗാബൈറ്റാണ് ജിയോയുടെ ഉപഭോഗം. ഫേസ്ബുക്ക്, വാട്‌സ് ആപ്പ്, സ്‌കൈപ്പ് തുടങ്ങിയവയെ പോലും പിന്തള്ളിയാണ് വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ അണ്‍ലിമിറ്റഡ് 4ജി ഇന്റര്‍നെറ്റ്, വോയിസ് കോളുകള്‍ എന്നിവ ലഭ്യമാക്കിയതാണ് ഈ പ്രചാരത്തിന് സഹായിച്ചത്. ജിയോ മൂന്ന് മാസത്തേയ്ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് ഡാറ്റാ, വോയ്‌സ് കോള്‍ ഓഫര്‍ ഡിസംബര്‍ 31നാണ് അവസാനിക്കുക.
സെപ്തംബറില്‍ വിപണിയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് പ്രഖ്യാപിച്ച ഓഫറുകളാണ് ഇപ്പോള്‍ നല്‍കിവരുന്നത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് മിനിട്ടുകള്‍ക്കകം സിം ആക്ടിവേഷന്‍ സാധ്യമാക്കുന്ന സംവിധാനം ഇന്ത്യയില്‍ 3,100 കേന്ദ്രങ്ങളില്‍ കമ്പനി നടപ്പാക്കിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്തുടനീളം ഈ സംവിധാനം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."