കുളത്തൂപ്പുഴ-കൊല്ലം റൂട്ടില്‍ രാത്രിയായാല്‍ ബസുകള്‍ തോന്നുംപടി
കൊട്ടിയം: കുളത്തൂപ്പുഴ-കൊല്ലം വേണാട് ബസുകള്‍ തോന്നുംപടി സര്‍വീസ് നടത്തുന്നതായി പരാതി. ഈ ബസുകള്‍ കണ്ണനല്ലൂരില്‍ നിന്ന് രാത്രിയില്‍ നിശ്ചിത സമയത്തിനു മുന്‍പ് തന്നെ പുറപ്പെടുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു. ഇതു മൂലം കണ്ണനല്ലൂരില്‍ നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോകേണ്ട സ്ത്രീകളടക്കമുള്ളവര്‍ ഉയര്‍ന്ന തുക നല്‍കി ഓട്ടോറിക്ഷകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
രാത്രി കൊല്ലത്തേയ്ക്കുള്ള ബസുകളാണ് അവധി ദിവസങ്ങളിലടക്കം കണ്ണനല്ലൂര്‍ വഴി വളരെ നേരത്തെ പോകുന്നത്. കണ്ണനല്ലൂരില്‍ രാത്രി 8.45 നും 9.10 കഴിഞ്ഞും എത്തേണ്ട അവസാന ട്രാന്‍പോര്‍ട്ട് ബസുകള്‍, രാത്രി 8.40നും 8.50 നും ജങ്ഷന്‍ വിട്ടു പോകുന്നതായിട്ടാണ് ആക്ഷേപം.
രാത്രി 8.30 കഴിഞ്ഞാല്‍ പിന്നെ ഈ റൂട്ടില്‍ സ്വകാര്യ ബസുകളുമില്ല. രാത്രിയില്‍ ബസുണ്ടെന്ന് പ്രതീക്ഷിച്ചെത്തുന്നവര്‍ കണ്ണനല്ലൂരില്‍ അകപ്പെടുക പതിവാണ്. നിരവധി തവണ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. ആളുകളെ കയറ്റാതെ ഉള്ള സര്‍വീസ് കൂടി ഇല്ലാതാക്കാനാണ് കെ.എസ്.ആര്‍.ടി.സി ശ്രമിക്കുന്നതെന്ന് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയംഗം നവാസ് പുത്തന്‍ വീട് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."